Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂ​ന്നു പ​തി​റ്റാ​ണ്ട്...

മൂ​ന്നു പ​തി​റ്റാ​ണ്ട് ഒ​രേ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്​​ത സു​രേ​ഷ് കു​മാ​ർ മ​ട​ങ്ങു​ന്നു

text_fields
bookmark_border
മൂ​ന്നു പ​തി​റ്റാ​ണ്ട് ഒ​രേ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്​​ത സു​രേ​ഷ് കു​മാ​ർ മ​ട​ങ്ങു​ന്നു
cancel
camera_alt

സു​രേ​ഷ് കു​മാ​ർ

ജി​ദ്ദ: മൂ​ന്നു പ​തി​റ്റാ​ണ്ടി​െൻറ ധ​ന്യ​മാ​യ പ്ര​വാ​സ​ത്തോ​ട് വി​ട​പ​റ​ഞ്ഞ്​ സു​രേ​ഷ് കു​മാ​ർ മ​ട​ങ്ങു​ന്നു. ജി​ദ്ദ അ​ൽ​ഹം​റ ജി​ല്ല​യി​ലെ കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ ഇ​ല​ക്ട്രി​ക് സെ​ക്​​ഷ​നി​ൽ 30 വ​ർ​ഷം ജോ​ലി ചെ​യ്ത് സീ​നി​യ​ർ സൈ​റ്റ് എ​ൻ​ജി​നീ​യ​റാ​യാ​ണ് വി​ര​മി​ക്കു​ന്ന​ത്. ഒ​രു​വ​ർ​ഷം മു​മ്പ് വി​ര​മി​ക്ക​ൽ രേ​ഖ ആ​ശു​പ​ത്രി​യി​ൽ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

അ​തി​നി​ട​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം അ​ധി​കൃ​ത​ർ ജോ​ലി അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ന​വോ​ദ​യ റു​വൈ​സ് ക​മ്മി​റ്റി ട്ര​ഷ​റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സു​രേ​ഷ് സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തും സ​ജീ​വ​മാ​ണ്. രാ​ഷ്​​ട്രീ​യ വീ​ക്ഷ​ണ​ങ്ങ​ൾ വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും ഇ​ദ്ദേ​ഹ​ത്തി​ന് ത​ട​സ്സ​മാ​കാ​റി​ല്ല. ജോ​ലി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മ​റ്റു​മാ​യി ഏ​തു​നേ​ര​ത്തും ആ​ർ​ക്ക് എ​ന്തു​സ​ഹാ​യ​ത്തി​നും ഇ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നു. ഏ​തു​സ​മ​യ​ത്തും ആ​ശ്ര​യി​ക്കാ​വു​ന്ന ത​ങ്ങ​ളു​ടെ സു​രേ​ഷേ​ട്ട​ൻ ജി​ദ്ദ വി​ട്ടു​പോ​കു​ന്ന​ത് ഇ​ത​ര​ദേ​ശ​ക്കാ​രാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല. സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ അ​പ​ക​ടം​പ​റ്റി​യാ​ലോ രോ​ഗം വ​ന്നാ​ലോ ഉ​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ സു​രേ​ഷ്‌​കു​മാ​ർ മു​ന്നി​ൽ ത​ന്നെ ഉ​ണ്ടാ​കു​മാ​യി​രു​ന്നു. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൊ​ണ്ട് ത​ന്നെ വ​ലി​യൊ​രു സൗ​ഹൃ​ദ​വ​ല​യം ജി​ദ്ദ​യി​ൽ ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh Kumarfarewell
Next Story