സുരേഷ് കുമാറിന് കേളി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സുരേഷ് കുമാറിന് കേളി കലാസാംസ്കാരിക വേദി ഖുവയ്യ യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ഖുവയ്യ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം സുരേഷ് കുമാറിന് യാത്രയയപ്പ് നൽകി. യൂനിറ്റ് പ്രസിഡന്റ് നൗഷാദ് അധ്യക്ഷതവഹിച്ചു. മുസാഹ്മിയ ഏരിയ സെക്രട്ടറി നിസാറുദ്ദീൻ, രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി നടരാജൻ, ഏരിയ കമ്മിറ്റിയംഗം സുനിൽകുമാർ, യൂനിറ്റ് എക്സിക്യുട്ടിവ് അംഗങ്ങളായ മണി, വേലു ബാബു, സക്കീർ എന്നിവർ ആശംസകൾ നേർന്നു. നിരവധി യൂനിറ്റ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. സുരേഷ് കുമാറിന് യൂനിറ്റ് ആക്ടിങ് സെക്രട്ടറി ശ്യാം ഫലകവും കൈമാറി. ശ്യാം സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

