Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

വി​മാ​ന​ക്കൊ​ള്ള​ക്കെ​തി​രാ​യ സു​പ്രീം കോ​ട​തി ഇ​ട​പെ​ട​ൽ സ്വാ​ഗ​താ​ർ​ഹം

text_fields
bookmark_border
വി​മാ​ന​ക്കൊ​ള്ള​ക്കെ​തി​രാ​യ സു​പ്രീം കോ​ട​തി ഇ​ട​പെ​ട​ൽ സ്വാ​ഗ​താ​ർ​ഹം
cancel

റി​യാ​ദ്: വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ അ​മി​ത നി​ര​ക്കു​ക​ൾ​ക്കെ​തി​രെ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​മാ​യ സു​പ്രീം കോ​ട​തി ന​ട​ത്തി​യ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലി​നെ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ സ്വാ​ഗ​തം ചെ​യ്തു.

വി​മാ​ന​നി​ര​ക്കു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും, പ്ര​വാ​സി യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി അ​ടി​യ​ന്ത​ര​വും ശാ​ശ്വ​ത​വു​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും ഐ.​സി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ൾ​ഫ് പ്ര​വാ​സി​ക​ളെ​യാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്.

അ​വ​ധി സീ​സ​ണു​ക​ളി​ലും സ്കൂ​ൾ അ​വ​ധി​ക്കാ​ല​ങ്ങ​ളി​ലും യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​ത്ത​നെ കൂ​ട്ടു​ന്ന​ത് ഗ​ൾ​ഫ് പ്ര​വാ​സി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് ത​ള്ളി​വി​ടു​ന്ന​ത്. നാ​ടി​െൻറ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ താ​ങ്ങി​നി​ർ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളും കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രു​മാ​ണ് ഈ ​പ​ക​ൽ​ക്കൊ​ള്ള​യു​ടെ ഏ​റ്റ​വും വ​ലി​യ ഇ​ര​ക​ൾ. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പോ​ലും നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​തെ പ്ര​വാ​സി​ക​ൾ വ​ല​യു​മ്പോ​ൾ ഭാ​ര​ത സ​ർ​ക്കാ​രും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​ക​ളും പു​ല​ർ​ത്തു​ന്ന നി​സം​ഗ​ത തി​ക​ച്ചും നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

വി​മാ​ന​നി​ര​ക്കു​ക​ൾ​ക്ക് യു​ക്തി​സ​ഹ​മാ​യ നി​യ​ന്ത്ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും യാ​ത്ര​ക്കാ​രു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ൽ സു​താ​ര്യ​മാ​യ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ് സു​പ്രീം കോ​ട​തി​യു​ടെ ഇ​പ്പോ​ഴ​ത്തെ നീ​ക്ക​മെ​ന്ന് ഐ.​സി.​എ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Supreme Court's intervention against aviation is welcome
Next Story