Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ പിന്തുണക്കുക –പ്രവാസി സാംസ്‌കാരിക വേദി

text_fields
bookmark_border
വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ പിന്തുണക്കുക –പ്രവാസി സാംസ്‌കാരിക വേദി
cancel
camera_alt

പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക സം​ഗ​മം 

ദ​മ്മാം: പൗ​ര​ൻ​മാ​രു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ മു​ൻ​നി​ർ​ത്തി​യും അ​ഴി​മ​തി​ര​ഹി​ത ഭ​ര​ണം ല​ക്ഷ്യം​വെ​ച്ചും വോ​ട്ട് വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നി​യ​മ​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി​ക​ൾ. പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി സൗ​ദി കോ​ഴി​ക്കോ​ട് ജി​ല്ല വെ​സ്‌​റ്റ്, ഈ​സ്‌​റ്റ് പ്രൊ​വി​ൻ​സു​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഇ.​പി. അ​ൻ​വ​ർ സാ​ദ​ത്ത്, ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. ച​ന്ദ്രി​ക, എ​ല​ത്തൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി താ​ഹി​ർ മൊ​ക്ക​ണ്ടി എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്‌​തു.

ബി.​ജെ.​പി കൊ​ണ്ടു​വ​ന്ന സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​‍െൻറ ചു​വ​ടു​പി​ടി​ച്ചു സ​വ​ർ​ണ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​യ ഇ​ട​തു സ​ർ​ക്കാ​ർ നി​ല​പാ​ട് വ​ഞ്ച​നാ​പ​ര​മാ​ണ്. ബി.​ജെ.​പി​ക്ക് സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ക്ഷം നോ​ക്കാ​തെ ജ​യ സാ​ധ്യ​ത​യു​ള്ള ഇ​ട​തു വ​ല​തു സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കും. നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ത്താ​ണി​യാ​ണ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യെ​ന്നും നേ​താ​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം ചെ​റു​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ കൊ​ടി​യ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​സ്‌​റ്റേ​ൺ പ്രൊ​വി​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ കെ.​എം. ഷാ​ഫി സ്വാ​ഗ​തം പ​റ​ഞ്ഞു. ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം ദ​മ്മാം, റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ ജി​ദ്ദ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. കെ.​എം. സാ​ബി​ഖ് ന​ന്ദി പ​റ​ഞ്ഞു. സി​റാ​ജ് ഇ​ബ്രാ​ഹിം, എം.​കെ. ഷാ​ജ​ഹാ​ൻ, അ​ൻ​വ​ർ സ​ലിം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare Partykerala assembly election 2021Expatriate Cultural Forum
Next Story