ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണക്കുക; പ്രവാസി വെൽഫെയർ ജനസഭ
text_fieldsപ്രവാസി വെൽഫെയർ റിയാദ് ഘടകം സംഘടിപ്പിച്ച ‘ജനസഭ 2025’ൽ സംഘടന നേതാക്കൾ സദസ്സുമായി സംവദിക്കുന്നു
റിയാദ്: നവ ജനാധിപത്യത്തെയും വികസന രാഷ്ട്രീയ മൂല്യങ്ങളെയും പ്രതിനിധീകരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ പ്രവാസി വെൽഫെയർ റിയാദ് സംഘടിപ്പിച്ച ‘ജനസഭ 2025’ ആഹ്വാനം ചെയ്തു. പ്രവാസി സമൂഹത്തിെൻറ സഹകരണം ആവശ്യപ്പെട്ട വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമ സൗഹൃദ വാർഡ്, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സുതാര്യമായ ഭരണക്രമം, യുവാക്കൾക്കും വിദ്യാർഥികൾക്കും പ്രത്യേക പരിഗണന തുടങ്ങി ബഹുമുഖ ആശയങ്ങളിലാണ് പാർട്ടിയുടെ പ്രവർത്തനമെന്നും കഴിഞ്ഞ കാലത്ത് വെൽഫെയർ വാർഡുകൾ വികസനരംഗത്ത് വലിയ മുന്നേറ്റം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് അജണ്ടകളെ കുറിച്ചുള്ള വിശദമായ ചർച്ച നടന്ന ജനസഭയിൽ അജ്മൽ ഹുസൈൻ, ഷറഫുദ്ദീൻ ആലുവ, അഡ്വ. ജമാൽ, ശിഹാബ് കുണ്ടൂർ, നൈസി സജാദ്, നസീഫ് ആലുവ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുകയും സദസ്സിെൻറ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. പ്രവാസി ജനറൽ സെക്രട്ടറി എം.പി. ഷഹദാൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ലബീബ് മാറഞ്ചേരി വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥികളെയും ആബിദ് സെയിൻ റിയാദിലെ ജില്ല തെരഞ്ഞെടുപ്പു കമ്മിറ്റികളെയും പരിചയപ്പെടുത്തി. പ്രസിഡൻറ് ബാരിഷ് ചെമ്പകശ്ശേരി സമാപന പ്രസംഗം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജസീറ അജ്മൽ സ്വാഗതവും ഫജ്ന കോട്ടപറമ്പിൽ നന്ദിയും പറഞ്ഞു. റിഷാദ് എളമരം, നിയാസ് മുഹമ്മദ്, എ.പി. അബ്ദുറഹ്മാൻ, ഫാറൂഖ് മരിക്കാർ, അംജദ് അലി, അഹ്ഫാൻ, അഫ്സൽ ഹുസൈൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ബഷീർ രാമപുരം അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

