Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
biriyani
cancel

പാലിയേറ്റീവ്​ ക്ലിനിക്കിന്​ ​ൈകത്താങ്ങ്​; കാരുണ്യത്തിന്‍റെ ചെമ്പ്​ തുറക്കാൻ ജിദ്ദയിൽ ബിരിയാണി ഫെസ്റ്റ്​

text_fields
bookmark_border

ജിദ്ദ: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) 'കാരുണ്യ ചെമ്പ് ബിരിയാണി ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട്​ പാലിയേറ്റീവ് ക്ലിനിക്കിനെ സഹായിക്കാൻ ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ജനുവരി 15ന് വെള്ളിഴാഴ്ച ഉച്ചഭക്ഷണത്തിന് ചിക്കൻ ബിരിയാണി ഒരുക്കിക്കൊണ്ടാണ് ഫെസ്റ്റ്. നേരത്തെ ഓർഡർ നൽകി ഭക്ഷണം സ്വീകരിച്ചുകൊണ്ട് കാരുണ്യപ്രവർത്തനവുമായി സഹകരിക്കുക എന്ന രീതിയിൽ സുമനസ്സുകളുടെ നിസീമമായ സഹകരണം ഉണ്ടാവണമെന്ന്​ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ബിരിയാണി ഓർഡർ നൽകുന്നതിനനുസരിച്ചു ജിദ്ദയിൽ അവരവരുടെ താമസസ്ഥലങ്ങളിൽ എത്തിക്കുന്നതാണ്. മുൻകൂട്ടി ഓർഡർ നൽകാൻ 0509746389 (ഉസ്മാൻ), 0502792495 (പി.കെ. ജാഫർ), 0536909018 (ഗഫാർ), 0507206253 (അഷ്‌റഫ്), 056273559 (ഹാരിസ്), 0534411743 (ഷാജി കോട്ടയിൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story