Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ലാ​സ്​​റ്റി​ക്​...

പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ ഒ​ഴി​വാ​ക്കി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ

text_fields
bookmark_border
പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ ഒ​ഴി​വാ​ക്കി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ
cancel
camera_alt

പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾക്ക്​ പകരം സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ തു​ണി​സ​ഞ്ചി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങി​യ​പ്പോ​ൾ

റി​യാ​ദ്​: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സാ​ധ​ന​ങ്ങ​ൾ ഇ​ട്ടു​ന​ൽ​കാ​ൻ പ്ലാ​സ്​​റ്റി​ക് ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ സൗ​ദി അ​റേ​ബ്യ​യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ്​ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ വെ​ടി​യാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ​കൂ​ടു​ത​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്. വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ൾ ഇ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ഇ​നി മു​ത​ൽ പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ൾ ന​ൽ​കി​ല്ലെ​ന്നും പ​ക​രം തു​ണി​സ​ഞ്ചി​ക​ൾ വാ​ങ്ങ​ണ​മെ​ന്നും പ​ല ക​ട​ക​ളി​ലും ബാ​ന​റു​ക​ൾ ഉ​യ​ർ​ന്നെ​ന്നും 'അ​ൽ​വ​ത്വ​ൻ' പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ലാ​സ്​​റ്റി​ക്​ പ​രി​സ്ഥി​തി​ക്ക്​ വ​ലി​യ ദോ​ഷ​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്നും അ​ത്​ മൊ​ത്തം ആ​വാ​സ​വ്യ​വ​സ്ഥ​​ക്കു​ത​ന്നെ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും ഷോ​പ്പ്​ ന​ട​ത്തി​പ്പു​കാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്. സൗ​ജ​ന്യ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ ഇ​​നി​യി​ല്ലെ​ന്ന്​ പ​റ​യു​ന്ന ഷോ​പ്പ്​ ന​ട​ത്തി​പ്പു​കാ​ർ പ​ക​രം തു​ച്ഛ​മാ​യ തു​ക ന​ൽ​കി തു​ണി​സ​ഞ്ചി വാ​ങ്ങാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​ണ്. 50 ഹ​ലാ​ല​യും ഒ​രു റി​യാ​ലു​മാ​ണ്​ തു​ണി​സ​ഞ്ചി​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ന്​ അ​നു​സ​രി​ച്ച്​ ഇൗ​ടാ​ക്കു​ന്ന​ത്. വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ മു​ട​ക്കു​ന്ന ഇൗ ​തു​ച്ഛ​മാ​യ തു​ക ഒ​രു വ​ലി​യ പ്ര​ശ്​​ന​മ​ല്ലെ​ന്നും പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​ൻ ഇ​ത്ര​യെ​ങ്കി​ലും ചെ​യ്യാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നു​മാ​ണ്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ഒ​രി​ക്ക​ൽ വാ​ങ്ങി​യാ​ൽ തു​ണി​സ​ഞ്ചി പ​ല​ത​വ​ണ ഉ​പ​യോ​ഗി​ക്കാം. മാ​ത്ര​മ​ല്ല, ജീ​വി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഹാ​നി​ക​ര​വു​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic bagsSupermarkets
Next Story