സുനീഷിെൻറ സ്വപ്നവും, ജിൻഷയുടെ മോഹവും വെള്ളിത്തിരയിൽ വിരിയുന്നു
text_fieldsദമ്മാം: ചെറുപ്പം മുതലേ സനീഷ് സാമുവൽ ജീവിതത്തിൽ ഒപ്പം കൊണ്ട് നടന്നത് സിനിമയിൽ അഭിനയിക്കാനുള്ള സ്വപ്നം മാത്രമായിരുന്നു. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിനൊടുവിൽ ഒരു സിനിമയുടെ നിർമാതാവും ഒപ്പം അഭിനേതാവും ആയി സ്വപ്ന സാക്ഷാത്കാരം നേടിയതിെൻറ നിർവൃതിയിലാണ് ആലപ്പുഴ ചുനക്കര സാംസൻ വില്ലയിൽ സനീഷ് സാമുവൽ. ദമ്മാമിലെ എസ്.എൻ.സി ലാവ്ലിൻ കമ്പനിയിലെ ക്വാളിറ്റി അഷുറൻസ് മാനേജരായി ജോലി നോക്കുയാണിപ്പോൾ. അധ്യാപക ദമ്പതികളുടെ മകനായിരുന്ന സനീഷിന് സിനിമ എന്നും ഹരമായിരുന്നു. സ്കുളിൽ പഠിക്കുന്ന കാലത്ത് ഒരു സിനിമയിലേക്കുള്ള ഒാഡീഷനിൽ പെങ്കടുത്ത് വിജയിച്ചതിെൻറ സന്തോഷവുമായി വീട്ടിലെത്തിയ സനീഷിനെ കാത്തിരുന്നത് പഠനം ഉഴപ്പിയതിനുള്ള ശിക്ഷാമുറകളായിരുന്നു.
അന്നുമുതലുള്ള മോഹമാണ് ദിവസങ്ങൾക്കകം വെള്ളിത്തിരയിൽ എത്തുന്ന ‘ചിലപ്പോൾ പെൺകുട്ടി’ എന്ന സിനിമയിലെ വേഷത്തിലൂടെ യാഥാർത്ഥ്യമാകുന്നത്. പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ഇൗ സിനിമ നിർമിക്കുന്നതും സനീഷാണ്. കത്വയിൽ കൊല്ലപ്പെട്ട ആസിഫ സംഭവത്തിൽ നിന്നാണ് സിനിമ പിറവികൊണ്ടത്. കത്വയിൽ ആസിഫ പീഡിപ്പിക്കപെട്ട അതേ സഥലത്ത് തന്നെ 14 ദിവസത്തോളം സിനിമ ഷൂട്ട് ചെയ്തിരുന്നു. ഭാര്യ ഷീബ സുനീഷും, ദിയയും, ദനയും ഡൻസനും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. ഇൗ സിനിമയിൽ ഒരു കവിതയടക്കം രണ്ട് ഗാനങ്ങൾ ആലപിക്കുന്നത് സൗദിയിലെ കലാ വേദികൾക്ക് സുപരിചിതയായ ജിൻഷാ ഹരിദാസ് ആണ്. മീഡിയാവൺ ചാനലിലെ പതിനാലാം രാവിലും ജിൻഷ ശ്രദ്ധിക്കപെട്ടിരുന്നു. വൈക്കം വിജയലക്ഷ്മി ആദ്യമായി ഹിന്ദി ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും ഇൗ സിനിമക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
