'സമ്മർ വൈബ്സ്': ഗ്രീഷ്മകാല ആഘോഷങ്ങൾക്ക് തുടക്കം
text_fieldsഅരുവികളും ഇന്തപ്പനകളും നിറഞ്ഞ അൽഅഹ്സയിലെ ഗ്രാമക്കാഴ്ച
ദമ്മാം: സൗദി ടൂറിസം അതോറിറ്റി സംഘടിപ്പിക്കുന്ന 'സമ്മർ വൈബ്സ്'വേനൽക്കാല ആഘോഷങ്ങൾക്ക് തുടക്കം. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് സൗദിയിൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പൊതുപരിപാടിക്ക് തുടക്കമിടുന്നത്. ഈ മാസം 24ന് തുടങ്ങിയ പരിപാടി സെപ്റ്റംബർ അവസാനം വരെ നീളും.
250 സ്വകാര്യ പങ്കാളികളുടെ സഹകരണത്തോടെ 500 ഒാളം സന്ദർശന കേന്ദ്രങ്ങളിലാണ് പരിപാടി. പൗരാണികവും പ്രകൃതി ദത്തവുമായ ജിദ്ദ, യാംബു തീരങ്ങൾ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, ഉംലജ്, തബൂക്ക്, അൽഉൗല, അൽഅഹ്സ, തലസ്ഥാന നഗരി റിയാദ് എന്നിവിടങ്ങളിലാണ് വേദികൾ.
കോവിഡ് മഹാമാരിക്ക് മുന്നിൽ ലോകം മുഴുവൻ പതറി നിൽക്കുേമ്പാഴും സൗദിക്ക് വേനൽക്കാല ആഘോഷം പ്രഖ്യാപിക്കാനായത് രാജ്യത്തിെൻറ നിശ്ചയദാർഢ്യത്തെയാണ് കാണിക്കുന്നതെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖത്തീബ് പറഞ്ഞു.
ആഗോള ടൂറിസം മേഖല കടുത്ത വെല്ലുവിളി നേരിടുേമ്പാഴും ടൂറിസം മേഖലയിൽ മുന്നിലെത്താനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷൻ 2030െൻറ ഭാഗമായി ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തത്. കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനും നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ടൂറിസം മേഖല ചലനാത്മകമാകുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയുടെ മനോഹരമായ ജലാശയതീരങ്ങൾ മുതൽ പരുക്കൻ പർവത ശിഖരങ്ങളും തിരക്കേറിയ നഗരവീഥികൾ വരേയും സന്ദർശകരെ സ്വീകരിക്കുകയും രസിപ്പിക്കുകയും ചെയ്യുമെന്ന് ടൂറിസം അതോറിറ്റി സി.ഇ.ഒ ഫഹദ് ഹാമിദാദിൻ പറഞ്ഞു.
സഞ്ചാരിക്ക് വ്യത്യസ്ത കാഴ്ചാനുഭവം നൽകുന്നതാണ് സൗദിയുടെ പ്രത്യേകത. മരുഭൂമിയുടെ വന്യതയും പരുക്കൻ പർവതങ്ങളുടെ ആഡ്യത്വവും താഴ്വരകളുടെ സ്നിഗ്ദ്ധതയും പച്ചപ്പുകളുടെയും നീരുറവുകളുടെ ഉർവരതയും സന്ദർശകർക്ക് ഹൃദ്യമായ അനുഭവം പ്രദാനം ചെയ്യും. ഇൗ കേന്ദ്രങ്ങളിലെല്ലാം വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ പങ്കാളിത്തത്തിലൂടെ ഇതിൽ വൈവിധ്യം കൊണ്ടുവരാനാണ് ശ്രമം. കോവിഡ് പ്രതിസന്ധിക്കും നിയന്ത്രണങ്ങൾക്കുമൊടുവിൽ ആവേശകരമായ പൊതുജീവിതത്തിലേക്ക് സൗദി ഉണർെന്നഴുന്നേൽക്കുന്നതിെൻറ സന്ദേശം കൂടിയാണ് സൗദി ടൂറിസം വകുപ്പ് പ്രഖ്യാപിച്ച 'സമ്മർ വൈബ്'പ്രോഗ്രാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

