സമ്മർ വെക്കേഷൻ നേരത്തെയാക്കി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ
text_fieldsമനാമ: സുരക്ഷ മുൻകരുതലിന്റെ ഭാഗമായി സമ്മർ വെക്കേഷൻ നേരത്തെയാക്കി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്ന് ചില ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുന്നതായും ഇന്ത്യൻ സ്കൂൾ അധികൃതർ സർക്കുലറിൽ അറിയിച്ചു. മേഖലയിൽ നിലനിൽക്കുന്ന സംഭവവികാസങ്ങൾ കണക്കിലെടുത്താണ് തീരുമാനം. എൽ.കെ.ജി മുതൽ എട്ടു വരെയുള്ള ക്ലാസുകൾക്ക് ഇന്ന് മുതൽ വെക്കേഷൻ ആരംഭിക്കും.
9 മുതൽ 12 വരെ ക്ലാസുകൾ ജൂൺ 26നാണ് അടക്കുക. അതുവരെ ഓൺലൈൻ ക്ലാസ് തുടരും. സ്കൂൾ വാഹനങ്ങൾ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് ഇന്ന് പതിവുപോലെ അത് പ്രയോജനപ്പെടുത്താമെന്നും എന്നാൽ സ്വന്തം വാഹനങ്ങളിൽ വരുന്ന വിദ്യാർഥികളെ എത്രയും പെട്ടെന്ന് രക്ഷിതാക്കൾ കൂട്ടിക്കൊണ്ടുപോകണമെന്നും നിർദേശമുണ്ട്. ഇന്ന് ജോലി സമയം അവസാനിക്കുന്നതുവരെ സ്കൂൾ തുറന്നു പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

