വേനൽ അവധിക്കാലത്തിന് വിട; 11 മേഖലകളിലെ വിദ്യാർഥികൾ ഇന്ന് സ്കൂളുകളിലേക്ക് മടങ്ങും
text_fieldsജിദ്ദ: സൗദിയിലുടനീളമുള്ള പൊതുവിദ്യാലയങ്ങളിൽ ഇന്ന് (ഞായറാഴ്ച) പുതിയ അധ്യയന വർഷം ആരംഭിക്കും. രാജ്യത്തെ 11 മേഖലകളിലെ പൊതുവിദ്യാലയങ്ങളാണ് ഇന്ന് വിദ്യാർഥികളെ സ്വാഗതം ചെയ്യുക. മക്ക, മദീന, ജിദ്ദ, ത്വാഇഫ് എന്നീ നഗരങ്ങളിൽ ആഗസ്റ്റ് 31 ഞായറാഴ്ച ആണ് അധ്യയന വർഷം ആരംഭിക്കുക.വിദ്യാർഥികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും വിദ്യാഭ്യസ മന്ത്രാലയം പൂർത്തിയാക്കി. ആഗസ്റ്റ് 17 ഞായറാഴ്ച മുതൽ തന്നെ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ജോലി ആരംഭിച്ചിരുന്നു. ആഗസ്റ്റ് 20, 21 തീയതികളിൽ പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്ക് എത്തിച്ചു. ട്രാൻസ്ഫർ വിദ്യാർഥികളെ രജിസ്റ്റർ ചെയ്തു.
സൗദിയിലെ വിധ മേഖലകളിലും ഗവർണറേറ്റുകളിലുമായി 60 ലക്ഷത്തിത്തിലധികം ആൺകുട്ടികളും പെൺകുട്ടികളും വിവിധ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളിലേക്ക് ആഗസ്റ്റ് 24 ഞായറാഴ്ച തിരിച്ചെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഔദ്യോഗിക വക്താവ് മുനാ അൽഅജ്മി പറഞ്ഞു.മക്ക, മദീന മേഖലകളിലെയും ജിദ്ദ, ത്വാഇഫ് ഗവർണറേറ്റുകളിലെയും സ്കൂളുകളിലെ വിദ്യാർഥികൾ ആഗസ്റ്റ് 31 ന് സ്കൂളുകളിലേക്ക് മടങ്ങുമെന്ന് അൽഅഅ്ജി സൂചിപ്പിച്ചു. 9.20 കോടി റിയാൽ ചെലവഴിച്ച് 75 പുതിയ വിദ്യാഭ്യാസ പദ്ധതികളാണ് വിദ്യാഭ്യാസ മന്ത്രാലയം ഇതിനകം നടപ്പിലാക്കിയത്. സംയോജിതവും സുരക്ഷിതവുമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുന്നതിന് 15,000 ത്തിലധികം സ്കൂൾ കെട്ടിടങ്ങളുടെ സമഗ്രമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.
പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിനായുള്ള തയാറെടുപ്പിനായി പുരുഷ-സ്ത്രീ വിദ്യാഭ്യാസ സൂപ്പർവൈസർമാരും അധ്യാപകരും അടുത്തിടെ സ്കൂളുകളിൽ തിരിച്ചെത്തിയതായി അവർ വിശദീകരിച്ചു. സംഘടിതവും ഉത്തേജകവുമായ വിദ്യാഭ്യാസ അന്തരീക്ഷത്തിനും ഉയർന്ന തലത്തിലുള്ള തയാറെടുപ്പിനും ഇടയിലാണിത്. ഇത് അധ്യയന വർഷത്തിന് ശക്തമായ തുടക്കം ഉറപ്പാക്കുന്നു. ദേശീയവും മാനുഷികവുമായ മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്ന ഒരു അധ്യയന വർഷത്തേക്കുള്ള പ്രവർത്തന സന്നദ്ധതക്കിടയിലാണ് ഇതെന്നും വിദ്യാഭ്യാസ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

