Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേനൽക്കാല ടൂറിസം;...

വേനൽക്കാല ടൂറിസം; സഞ്ചാരികളെ സ്വീകരിക്കാൻ 120-ലധികം പാർക്കുകളുമായി ത്വാഇഫ് ഒരുങ്ങി

text_fields
bookmark_border
വേനൽക്കാല ടൂറിസം; സഞ്ചാരികളെ സ്വീകരിക്കാൻ 120-ലധികം പാർക്കുകളുമായി ത്വാഇഫ് ഒരുങ്ങി
cancel
camera_alt

സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ത്വാ​ഇ​ഫി​ൽ ഒ​രു​ങ്ങി​യ പാ​ർ​ക്കു​ക​ളും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളും

ത്വാ​ഇ​ഫ്: ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​ൽ​നി​ന്ന് ആ​ശ്വാ​സം തേ​ടി​യെ​ത്തു​ന്ന ആ​ഭ്യ​ന്ത​ര-​അ​ന്ത​ർ​ദേ​ശീ​യ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര ന​ഗ​ര​മാ​യ ത്വാ​ഇ​ഫ് പൂ​ർ​ണ സ​ജ്ജ​മാ​യി. വേ​ന​ൽ​ക്കാ​ല ടൂ​റി​സം സീ​സ​ണി​ന് തു​ട​ക്ക​മാ​യ​തോ​ടെ, ത്വാ​ഇ​ഫ് ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ 120-ല​ധി​കം പാ​ർ​ക്കു​ക​ളും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്.

രാ​ജ്യ​​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും പു​റ​മെ, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളും, ച​രി​ത്ര-​വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ താ​ൽ​പ്പ​ര്യ​പ്പെ​ടു​ന്ന ഉം​റ തീ​ർ​ഥാ​ട​ക​രും ഈ ​സീ​സ​ണി​ൽ വ​ൻ​തോ​തി​ൽ ത്വാ​ഇ​ഫി​ലേ​ക്ക് ഒ​ഴു​കി​യെ​ത്താ​റു​ണ്ട്. ഇ​ത് മു​ന്നി​ൽ​ക്ക​ണ്ട് വി​പു​ല​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ഗ​ര​സ​ഭ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ത്വാ​ഇ​ഫി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ്ര​ധാ​ന ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പാ​ർ​ക്കു​ക​ൾ, മു​നി​സി​പ്പ​ൽ സ്ക്വ​യ​റു​ക​ൾ, ന​ട​പ്പാ​ത​ക​ൾ, മ​റ്റ് വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. വി​ശാ​ല​മാ​യ ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ൾ (പു​ൽ​ത്ത​കി​ടി​ക​ൾ), കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​ങ്ങ​ൾ, വാ​ക്കി​ങ് ട്രാ​ക്കു​ക​ൾ, ഓ​പ​ൺ സ്പോ​ർ​ട്സ് കോ​ർ​ട്ടു​ക​ൾ എ​ന്നി​വ ഇ​തി​െൻറ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു.

കൂ​ടാ​തെ, ആ​വ​ശ്യ​ത്തി​ന് പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ളും പൊ​തു ശൗ​ചാ​ല​യ​ങ്ങ​ളും ന​ഗ​ര​ഭം​ഗി കൂ​ട്ടു​ന്ന ത​ര​ത്തി​ലു​ള്ള അ​ല​ങ്കാ​ര​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ക്കു​ക​ളി​ലും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ലും കൃ​ത്യ​മാ​യ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം, എ​ന്തെ​ങ്കി​ലും പോ​രാ​യ്മ​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​വ ഉ​ട​ൻ പ​രി​ഹ​രി​ക്കാ​നും പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ട്. യു​വാ​ക്ക​ളു​ടെ കാ​യി​ക-​വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി മു​നി​സി​പ്പ​ൽ പൊ​തു മൈ​താ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ, ബാ​സ്ക​റ്റ്ബാ​ൾ എ​ന്നി​വ​ക്കു​ള്ള കോ​ർ​ട്ടു​ക​ൾ, ന​ട​ത്ത​ത്തി​നും ജോ​ഗി​ങ്ങി​നു​മാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ട്രാ​ക്കു​ക​ൾ, ഗാ​ല​റി​ക​ൾ എ​ന്നി​വ​യും ഇ​തി​െൻറ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ക്കി.

ന​ഗ​ര​ത്തെ കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നും ഭം​ഗി കൂ​ട്ടു​ന്ന​തി​നു​മാ​യി കൃ​ത്രി​മ പു​ൽ​ത്ത​കി​ടി​ക​ളും ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള റ​ബ്ബ​ർ ത​റ​ക​ളും സ്ഥാ​പി​ച്ചു​കൊ​ണ്ട് ഈ ​പൊ​തു സ്ക്വ​യ​റു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള ആ​ളു​ക​ൾ​ക്ക് വ്യ​ക്തി​ഗ​ത കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലും കൂ​ട്ടാ​യ കാ​യി​ക ഇ​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടാ​ൻ ത​ക്ക​വ​ണ്ണ​മാ​ണ് ഈ ​മൈ​താ​ന​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taiftouristsparksSummer tourism
News Summary - Summer tourism; Taif ready with more than 120 parks to welcome tourists
Next Story