Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൺമറ​ഞ്ഞ പ്രി​യ​ത​മ​ന്...

മൺമറ​ഞ്ഞ പ്രി​യ​ത​മ​ന് സ്നേ​ഹസ്​​മാ​ര​ക​മാ​യി പ​ള്ളി പ​ണി​ത്​ സ്വദേശി വ​നിത

text_fields
bookmark_border
മൺമറ​ഞ്ഞ പ്രി​യ​ത​മ​ന് സ്നേ​ഹസ്​​മാ​ര​ക​മാ​യി പ​ള്ളി പ​ണി​ത്​ സ്വദേശി വ​നിത
cancel
camera_alt????????? ??????????????????? ????????? ?????????

റി​യാ​ദ്: വി​ട​പ​റ​ഞ്ഞ പ്രി​യ​ത​മ​ന് സ്നേ​ഹ​ത്തി​​​െൻറ സ്​​മാ​ര​ക​മാ​യി മ​നോ​ഹ​ര​മാ​യ പ​ള്ളി പ​ണി​ത്​ പൊ​ തു​ജ​ന​ത്തി​ന് ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കി സൗ​ദി വ​നിത. ഷാ​ജ​ഹാ​ൻ പ്രാ​ണ​സ​ഖി മും​താ​സി​ന് സ്നേ​ഹ​സ ​മ്മാ​ന​മാ​യി നി​ർ​മി​ച്ച താ​ജ്​​മ​ഹ​ൽ​പോ​ലെ റി​യാ​ദി​ലെ സു​ലൈ​മാ​നി​യ​യി​ൽ ഉ​റൂ​ബ റോ​ഡി​ലാ​ണ് ആ​രെ​യും ആ ​ക​ർ​ഷി​ക്കു​ന്ന ഈ ​പ​ള്ളി.

വാ​സ്തു​ശി​ൽ​പ​ക​ല​യി​ൽ നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ഈ ​ആ​രാ​ധ​നാ​ല​യ​ത്തി​​​െൻറ നി​ർ​മാ​ണം അ​ടു​ത്ത കാ​ല​ത്താ​ണ് പൂ​ർ​ത്തി​യാ​യ​ത്. അ​ബാ​ന​മി മ​സ്ജി​ദ് എ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​തെ​ങ്കി​ലും ജാ​മി​അ സു​ലൈ​മാ​ൻ ബി​ൻ അ​ബ്‌​ദു​ൽ മു​ഹ്‌​സി​ൻ അ​ബാ​ന​മി എ​ന്നാ​ണ്​ പൂ​ർ​ണ​ നാ​മ​ധേ​യം. ന​ഗ​ര​ത്തി​​​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്ത്​ സ്ഥി​തി ചെ​യ്യു​ന്ന ഈ ​പ​ള്ളി ആ​രെ​യും ആ​ക​ർ​ഷി​ക്കാ​ൻ പോ​ന്ന സൗ​ന്ദ​ര്യ​ത്തി​ക​വോ​ടെ​യാ​ണ്​ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. പു​റ​മെ കാ​ണു​ന്ന​തി​നേ​ക്കാ​ൾ മി​ക​ച്ച​താ​ണ് ഉ​ൾ​ഭാ​ഗ​ത്തെ സൗ​ക​ര്യ​ങ്ങ​ൾ. വി​ദേ​ശ നി​ർ​മി​ത പ്ര​കാ​ശ​വി​ള​ക്കു​ക​ൾ പ​ള്ളി​യു​ടെ ഉ​ൾ​ഭാ​ഗ​ത്തി​​​െൻറ മി​ക​വ് കൂ​ട്ടു​ന്നു. തു​ർ​ക്കി​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണ്​ പ്രാ​ർ​ഥ​ന വി​രി​ക​ൾ.

തി​ള​ങ്ങു​ന്ന മാ​ർ​ബി​ളും ഗ്രാ​നൈ​റ്റു​മാ​ണ് ഉ​ൾ​ഭാ​ഗ​ത്തി​​​െൻറ മോ​ടി കൂ​ട്ടു​ന്ന​ത്. മാ​ർ​ബി​ളി​ൽ ദൈ​വ​നാ​മം ആ​ലേ​ഖ​നം ചെ​യ്​​തി​ട്ടു​ണ്ട്. പ​ള്ളി​പോ​ലെ​ത​ന്നെ ബാ​ങ്കി​നും ന​മ​സ്കാ​ര​ത്തി​നും തി​ര​ഞ്ഞെ​ടു​ത്ത​വ​രും മ​നോ​ഹ​ര ശ​ബ്​​ദ​ത്തി​​​െൻറ ഉ​ട​മ​ക​ളാ​ണ്. നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ന​മ​സ്ക​രി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നും നി​ല​നി​ൽ​ക്കു​ന്ന ഒ​രു സ്നേ​ഹ​സ​മ്മാ​നം പ്രി​യ​ത​മ​ന് ന​ൽ​കി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് സൗ​ദി വ​നിത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssulaimaniya
News Summary - sulaimaniya-saudi-gulf news
Next Story