Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതാ​മി​ർ ജി​ഫ്രി...

താ​മി​ർ ജി​ഫ്രി ക​സ്​​റ്റ​ഡി കൊ​ല​പാ​ത​കം: സു​ജി​ത് ദാ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
താ​മി​ർ ജി​ഫ്രി ക​സ്​​റ്റ​ഡി കൊ​ല​പാ​ത​കം: സു​ജി​ത് ദാ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണം  -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
cancel

ദ​മ്മാം: മ​ല​പ്പു​റം എ​സ്.​പി. സു​ജി​ത് ദാ​സി​നെ മാ​റ്റി​നി​ർ​ത്തി​യ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണ് പ്ര​വാ​സി വെ​ൽ​ഫ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ദ്ദേ​ഹം നേ​തൃ​ത്വം കൊ​ടു​ത്ത ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​​ന്‍റെ മ​ർ​ദ​ന​മേ​റ്റാ​ണ് താ​മി​ർ ജി​ഫ്രി എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ മ​ര​ണ​പ്പെ​ട്ട​ത്. ആ ​കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​യാ​ണ് എ​സ്.​പി സു​ജി​ത് ദാ​സ്. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​നെ സ​ർ​വി​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ്​ ചെ​യ്യു​ക​യും ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​ക്കു​ക​യും വേ​ണം.

ത​ൽ​ക്കാ​ല​ത്തേ​ക്ക് ജ​ന​ശ്ര​ദ്ധ വ​ഴി​തി​രി​ച്ച് വി​ടാ​നാ​ക​രു​ത് ഈ ​ന​ട​പ​ടി. കേ​ര​ള മു​ഖ്യ​മ​ന്ത്രി കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫ​യ​ർ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. തു​ട​ക്കം മു​ത​ലേ സു​ജി​ത്ത് ദാ​സി​​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ശ​യാ​സ്പ​ദ​മാ​യി​രു​ന്നു. ഡാ​ൻ​സാ​ഫ് പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സ് ന​ട​ത്തു​ന്ന നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

കൃ​ത്രി​മ തെ​ളി​വു​ക​ളു​ണ്ടാ​ക്കി ക​ള്ള​ക്കേ​സു​ക​ൾ സൃ​ഷ്​​ടി​ച്ച് നി​ര​പ​രാ​ധി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​ൽ കേ​ര​ള പൊ​ലീ​സി​ന് പ്ര​ത്യേ​കം മി​ടു​ക്കാ​ണ്. മ​ല​പ്പു​റം ജി​ല്ല​യെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. ജ​നാ​ധി​പ​ത്യ, മ​നു​ഷ്യാ​വ​കാ​ശ മൂ​ല്യ​ങ്ങ​ൾ​ക്ക് വ​ലി​യ വി​ല ക​ൽ​പി​ക്കു​ന്ന ആ​ധു​നി​ക സ​മൂ​ഹ​ത്തി​നി​ണ​ങ്ങാ​ത്ത പ്രാ​കൃ​ത പെ​രു​മാ​റ്റം അ​ല​ങ്കാ​ര​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന പൊ​ലീ​സ് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു​വ​ന്നു. പ്ര​സി​ഡ​ന്‍റ് അ​ബ്​​ദു​റ​ഹിം, ഭാ​ര​വാ​ഹി​ക​ളാ​യ സ​മീ​ഉ​ല്ല, മു​ഹ്സി​ൻ ആ​റ്റാ​ശ്ശേ​രി, ബി​ജു പൂ​ത​ക്കു​ളം, അ​യ്മ​ൻ, ത​ൻ​സീം ക​ണ്ണൂ​ർ, സാ​ദ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​​ അ​ബ്​​ദു​റ​ഹീം തി​രൂ​ർ​ക്കാ​ട്​ സം​സാ​രി​ക്കു​ന്നു



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DamamPravasi WelfareSujit Das
News Summary - Sujit Das should be suspended - Pravasi Welfare
Next Story