ഫോണിലൂടെ ഭാര്യയെ മൊഴി ചൊല്ലി ആത്മഹത്യ ചെയ്ത സലീമിെൻറ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsദമ്മാം: സൗദിയിലെത്തി ഒരു മാസം കഴിഞ്ഞ് ഭാര്യയെ ഫോണിൽ വിളിച്ച് മൊഴി ചൊല്ലിയതായി അറിയിച്ച് തൂങ്ങി മരിച്ച ഉ ത്തർ പ്രദേശ്, ജോൺപൂർ സ്വദേശി മുഹമ്മദ് സലീമിെൻറ (26) മൃതദേഹം നാട്ടിലെത്തിച്ചു. മരിച്ച് ഏഴു മാസത്തിന് ശേഷമാ ണ് നിയമക്കുരുക്കുകളഴിച്ച് മൃതദേഹം നാട്ടിലെത്തുന്നത്. ഇന്ത്യൻ എംബസിയുടേയും മലയാളി സാമൂഹിക പ്രവർത്തകരുട േയും ശ്രമഫലമായാണ് സ-ങ്കീർണ നിയമ പ്രശ്നങ്ങൾ അവസാനിപ്പിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകമായത്.
2018 ഫ െബ്രുവരിയിലാണ് സലീം വീട്ടു ഡ്രൈവറുടെ വിസയിൽ ദമ്മാമിൽ എത്തിയത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് ഇ യാൾ ഗൾഫിലേക്ക് വിമാനം കയറിയത്. അടുത്ത ഗ്രാമത്തിൽ നിന്നുള്ള ഇശ്റത് ബീഗമായിരുന്നു ഭാര്യ. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ട് മാസമായപ്പോഴേക്കും ഇരുവീട്ടുകാർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും പരസ്പരം വഴക്ക് നിത്യസംഭവമാവുകയും ചെയ്തുവത്രെ. ഇതിനിടയിൽ നിന്നാണ് നേരെത്ത സൗദിയിലുണ്ടായിരുന്ന സലീം പുതിയ വിസയിൽ ഇവിടേക്ക് എത്തിയത്.
കുടുംബ വഴക്ക് ഇയാളെ കഠിനമായ മാനസിക സമ്മർദത്തിലാക്കിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ദീർഘ നേരം ഭാര്യയുമായി ഫോണിൽ വഴക്കിടുകയും ശേഷം മൊഴി ചൊല്ലിയതായി അറിയിച്ച് കെട്ടിത്തൂങ്ങുകയുമായിരുന്നു. മരണ വിവരമറിഞ്ഞ സഹോദരനും ഉമ്മയും ഇയാൾ ആത്മഹത്യ ചെയ്തതതാണന്ന് വിശ്വസിക്കാൻ ഒരുക്കമായിരുന്നില്ല. വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് എംബസിക്ക് പരാതി അയച്ചു അവർ. ഇയാൾ വിവാഹം കഴിച്ച കാര്യം എംബസിയെ മറച്ചു വെക്കുകയും ചെയ്തു.
എന്നാൽ സ്പോൺസർ നൽകിയ വിവരമനുസരിച്ച് ഇയാൾ വിവാഹം കഴിച്ചിരുന്നു എന്നറിഞ്ഞതോടെ മൃതദേഹം നാട്ടിലയക്കാൻ ഭാര്യയുെട അനുമതി പത്രം വേണമെന്ന് എംബസി നിർബന്ധിച്ചുവെ-ങ്കിലും ഭാര്യയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറോ വിലാസമോ ബന്ധുക്കൾ നൽകാതെ വന്നതാണ് നടപടികൾ ൈവകിപ്പിച്ചത്.
തുടർന്ന് എംബസി ജീവനക്കാരനായ ഹരീഷ് ഇശ്റത്തുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് തെൻറ ഭർത്താവ് മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത വിവരം പോലും ഇവർ അറിയുന്നത്. ഇവർ സമ്മതപത്രം നൽകിയതോടെയാണ് മറ്റു നടപടിക്രമങ്ങൾ പൂർത്തിയായത്.
വിസയുടേയും ഇയാൾ ആത്മഹത്യ ചെയ്തതിനാൽ അന്ന് മുതൽ ഭാര്യയേയും മക്കളേയും ഹോട്ടലിൽ താമസിപ്പിക്കേണ്ടി വന്നതിേൻറയും പണം തന്നാൽ മാത്രമേ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള ചെലവുകൾ വഹിക്കാനാകൂ എന്നായിരുന്നു സ്പോൺസറുെട നിലപാട്.
തുടർന്ന് ഇന്ത്യൻ എംബസി തെന്ന സർവ്വ ചെലവുകളും വഹിച്ച് ഞായറാഴ് രാത്രി ദമ്മാമിൽ നിന്ന് എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു. നാസ് വക്കമാണ് എംബസിക്കുവേണ്ടി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
