Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി കടയിൽ...

മലയാളി കടയിൽ ജീവനൊടുക്കി

text_fields
bookmark_border
മലയാളി കടയിൽ ജീവനൊടുക്കി
cancel
റിയാദ്​: ബാഖലയു​െട ഉള്ളിൽ മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബത്​ഹക്ക്​ സമീപം ഗുബേരയിൽ ബഖാലയിൽ ജീവനക്കാരനായ തൃശൂർ, ചാവക്കാട്​, പൂക്കുളം റോഡ്​ സ്വദേശി പറപ്പറമ്പിൽ വലിയകത്ത്​ ബഷീറിനെയാണ്​ (48) കഴിഞ്ഞ ദിവസം കടയുടെ ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്​. ഉച്ചക്ക്​ കട പതിവില്ലാത്ത വിധം ഏറെനേരം അടഞ്ഞുകിടക്കുന്നത്​ ശ്രദ്ധയിൽപെട്ട സമീപത്തുള്ള കടയിലെ ജീവനക്കാരൻ ബഷീറി​​െൻറ റിയാദിലുള്ള ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധുവും സ്​പോൺസറും പൊലീസിനെ വിവരം അറിയിക്കുകയും കടയിലെത്തി തുറന്നുനോക്കുകയും ചെയ്​തപ്പോഴാണ്​ മൃതദേഹം കണ്ടത്​.  ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. റിയാദിൽ ഖബറടക്കാനുള്ള ശ്രമം നടക്കുന്നു. 10 വർഷത്തിലേറെയായി റിയാദിലുള്ള ബഷീറി​​െൻറ കുടുംബം കഴിഞ്ഞ വർഷം സന്ദർശക വിസയിൽ റിയാദിൽ വന്നുപോയിരുന്നു. ഭാര്യ: ജിഷി ബഷീർ. 
രണ്ട്​ പെൺമക്കളുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssuicide malayalee
News Summary - suicide malayalee-uae-gulf news
Next Story