സുഗതാഞ്ജലി കാവ്യാലാപന മത്സരം; വിജയി ആൻസ്റ്റിയ മരിയക്ക് ഖസീം പ്രവാസി സംഘത്തിെൻറ ആദരം
text_fieldsസുഗതാഞ്ജലി കാവ്യാലാപന മത്സര വിജയി ആൻസ്റ്റിയ മരിയയെ ഖസീം പ്രവാസി സംഘം ആദരിച്ചപ്പോൾ
ബുറൈദ: കേരള സർക്കാരിെൻറ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ സൗദി തലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ മിന്നും വിജയം കൈവരിച്ച ആൻസ്റ്റിയ മരിയയെ ഖസീം പ്രവാസി സംഘം ആദരിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആൻസ്റ്റിയക്ക് ഖസീം പ്രവാസി സംഘത്തിെൻറ ആഭിമുഖ്യത്തിൽ അനുമോദനമാണ് നൽകിയത്.
സുൽഫിക്കർ അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം മിഷൻ അൽ ഖസീം മേഖലാ കൺവീനർ ഉണ്ണി കണിയാപുരം ആൻസ്റ്റിയയ്ക്ക് പ്രശസ്തി പത്രവും ഉപഹാരവും കൈമാറി. ചടങ്ങിന് മാറ്റ് കൂട്ടിക്കൊണ്ട് മത്സരത്തിൽ തനിക്ക് ഒന്നാം സ്ഥാനം നേടിത്തന്ന കവിത ആൻസ്റ്റിയ സദസ്സിൽ വീണ്ടും ആലപിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, സോഫിയ സൈനുദ്ദീൻ, കെ.ആർ. ദീപ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഖസീം പ്രവാസി സംഘം മുഖ്യരക്ഷാധികാരി ഷാജി വയനാട്, രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്രകമ്മിറ്റി, ഏരിയ, യൂനിറ്റ് ഭാരവാഹികൾ, കുടുംബവേദി ഭാരവാഹികൾ എന്നിവരോടൊപ്പം ഒട്ടേറെ പ്രവർത്തകരും ഈ അനുമോദന ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രകമ്മിറ്റി പ്രസിഡൻറ് നിഷാദ് പാലക്കാട് സ്വാഗതവും ബാലവേദി സെക്രട്ടറി മുഹമ്മദ് റയ്ഹാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

