കഠിന പ്രയത്നത്തിന്റെയും സമര്‍പ്പണത്തിന്റെയും വിജയം
text_fieldsജിദ്ദ: നിരവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്ത് അരങ്ങേറിയ ‘ഹാര്‍മോണിയസ് കേരള’ വിജയത്തിലെത്തിച്ചത് സന്നദ്ധ പ്രവർത്തകരുടെ കഠിന പ്രയത്നത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലം. ഗള്‍ഫ് മാധ്യമം-മീഡിയവണ്‍ കോഓഡിനേഷന്‍ കമ്മിറ്റിക്കു കീഴിൽ അണിനിരന്ന വളൻറിയര്‍മാർ നൽകിയ സേവനം പരിപാടി ആസ്വദിക്കാനെത്തിയവർക്കും മറക്കാൻ പറ്റുന്നതല്ല. കുറ്റമറ്റ ആസൂത്രണവും അതിനനുസരിച്ച് വളൻറിയര്‍മാരെ വിന്യസിച്ചതും അവരുടെ നിസ്വാർഥമായ പ്രവര്‍ത്തനങ്ങളും ഒത്തുചേര്‍ന്നതോടെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് വിജയത്തിലെത്താൻ കഴിഞ്ഞു.
ഇത്തരം നിരവധി പരിപാടികള്‍ നടത്തിയ അനുഭവസമ്പത്തുള്ള നേതൃത്വവും പ്രവര്‍ത്തകരും പഴുതടച്ച പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ ഏതാനും ആഴ്ചകളായി സജീവമായിരുന്നു. പബ്ലിസിറ്റി, ടിക്കറ്റിങ്, സെക്യൂരിറ്റി, ഗെസ്റ്റ് മാനേജ്മെൻറ്, നഗരി സംവിധാനം, സ്വീകരണം, ഗതാഗതം, മെഡിക്കല്‍, ഭക്ഷണം തുടങ്ങി പതിനഞ്ചോളം വകുപ്പുകളായി തിരിച്ച് വളരെ ആസൂത്രിത പ്രവര്‍ത്തനങ്ങളായിരുന്നു സ്ത്രീ പുരുഷ വളൻറിയര്‍മാര്‍ കാഴ്ചവെച്ചത്. പരിപാടി വീക്ഷിക്കാനെത്തിയ ആസ്വാദകർക്ക് ഒരുവിധ പ്രയാസങ്ങളും ഇല്ലാതെ, പുഞ്ചിരിയോടെ അവരെ സ്വീകരിച്ച് നിശ്ചിത ഇരിപ്പിടങ്ങളിലെത്തിക്കാൻ വളൻറിയർമാർ പ്രത്യേകം ശ്രദ്ധിച്ചു.
സൗദി സെക്യൂരിറ്റി അംഗങ്ങളുടെ സഹകരണവും മെഗാ ഷോ വിജയിപ്പിക്കുന്നതിന് സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

