സുബൈര്‍ മൗലവി അനുസ്മരണ സദസ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: ‘അജ്വ ജിദ്ദ’ വൈസ് പ്രസിഡൻറും ജിദ്ദയിലെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന സുബൈര്‍ മൗലവിയെ അനുസ്മരിച്ചു. അല് -അന്‍വാര്‍ ജസ്റ്റിസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്്വ ) സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡൻറ് വിജാസ് ഫൈസി ചിതറ അധ്യക്ഷത വഹിച്ചു. ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം ജനറല്‍ കണ്‍വീനര്‍ നസീര്‍ വാവകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയര്‍മാന്‍ ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ മുഖ്യപ്രഭാഷണം നടത്തി. ഷാനവാസ് വണ്ടൂര്‍, അബ്ദുൽ റസാഖ് മാസ്റ്റര്‍ മമ്പുറം, സലാം പോരുവഴി, മുഹമ്മദ് റഫീഖ് കര്‍ണാടക, ഇസ്മായില്‍ ത്വാഹ, അബ്്ദുല്ലാഹ് മൗലവി കൊല്ലം എന്നിവര്‍ സംസാരിച്ചു. ചടങ്ങിൽ ഹജ്ജ് വളണ്ടിയർമാർക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. ക്യാപ്റ്റന്‍ ശിഹാബുദ്ദീന്‍ കുഞ്ഞ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ ഡോ. മുഹമ്മദ് ശരീഫ് മഞ്ഞപ്പാറ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് റശീദ് ഓയൂര്‍, അബ്ദുല്‍ ലത്തീഫ് കറ്റാനം, ശഫീഖ് കാപ്പില്‍, നൗഷാദ് ഓച്ചിറ, നാസര്‍ ചിങ്ങോലി, ഉമര്‍ മേലാറ്റൂര്‍, ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍, ജാഫര്‍ മുല്ലപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഹാരിസ് കട്ടച്ചിറ ഖിറാഅടത്ത് നടത്തി.