Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുബൈർ ഹുദവിയുടെ...

സുബൈർ ഹുദവിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി

text_fields
bookmark_border
സുബൈർ ഹുദവിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി
cancel

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ അന്തരിച്ച സമസ്​ത ഇസ്​ലാമിക്​ സെന്റർ (എസ്.ഐ.സി) നേതാവും സാമൂഹിക പ്രവർത്തകനുമായ പട്ടാമ്പി കൊപ്പം സ്വദേശി എം.സി. സുബൈർ ഹുദവിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി. ശനിയാഴ്​ച ഇഷാ നമസ്കാര ശേഷം റുവൈസ് മഖ്‌ബറയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും എസ്.ഐ.സി, കെ.എം.സി.സി നേതാക്കളും പ്രവർത്തകരും സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.

കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച നാട്ടിൽ പോകാൻ ഒരുങ്ങിയിരുന്ന സുബൈർ ഹുദവി ഉറക്കത്തിലാണ്​ മരിച്ചത്. ഡൈനാമിക് ടെക്നോളജി സപ്ലൈ കമ്പനിയിൽ ഓഫിസ് മാനേജർ ആയിരുന്നു. എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി ഓഡിറ്റിങ്​ സമിതി കൺവീനറായ സുബൈർ ഹുദവി വിഖായ ഹജ്ജ് വളന്റിയർ സേവന രംഗത്തും നേതൃത്വം നൽകിയിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചിരുന്ന സുബൈർ ഹുദവിയുടെ ആകസ്മിക നിര്യാണം കുടുംബാംഗങ്ങളെപ്പോലെ സംഘടന പ്രവർത്തകർക്കും വലിയ ആഘാതമാണ് ഉണ്ടാക്കിയത്.

ഖബറടക്കത്തിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ എസ്.ഐ.സി, കെ.എം.സി.സി നേതാക്കൾ മുൻകൈയെടുത്തു. എസ്.ഐ.സി ഭാരവാഹികളായ ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, അൻവർ തങ്ങൾ കൽപകഞ്ചേരി, മൊയ്‌തീൻകുട്ടി ഫൈസി പന്തല്ലൂർ, നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി, അബ്​ദുസ്സലാം ഫൈസി ഒളവട്ടൂർ, മുസ്തഫ ബാഖവി ഊരകം, സൽമാൻ ദാരിമി, അൻവർ ഫൈസി, സൈനുദ്ദീൻ ഫൈസി പൊന്മള, മുഹമ്മദലി മുസ്‌ലിയാർ കാപ്പ്, എം.എ. കോയ മൂന്നിയൂർ, ഒ.കെ.എം. മൗലവി, അബ്​ദുല്ല ഫൈസി, അബ്​ദുല്ല കുപ്പം, ഫൈസൽ ഹുദവി പട്ടാമ്പി (ഖത്തർ), മുനീർ ഫൈസി, ഫരീദ് (മക്ക), കെ.എം.സി.സി ഭാരവാഹികളായ അഹ്‌മദ്‌ പാളയാട്ട്, അബൂബക്കർ അരിമ്പ്ര, സി.കെ. റസാഖ്‌, നാസർ മച്ചിങ്ങൽ, ഇസ്മായിൽ മുണ്ടക്കുളം, നസീർ വാവക്കുഞ്ഞ്​, നാസർ വെളിയംകോട്, മുഹമ്മദ്‌കുട്ടി പാണ്ടിക്കാട്, സുബൈർ വട്ടോളി, സുബൈർ ഹുദവിയുടെ സഹോദരൻ ജാബിർ (ദുബൈ), പിതൃസഹോദരൻ അബ്​ദുല്ലത്തീഫ് (അബൂദബി) തുടങ്ങിയവർ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsSaudi ArabiaSubair Hudavi
News Summary - Subair Hudavi's body was buried in Jeddah
Next Story