തോറ്റ്​ പിന്മാറില്ലെന്ന്​ ​തേനീച്ചകളെ വസ്​ത്രമാക്കിയ സൗദി പൗരൻ

  • ഗിന്നസിൽ​ കയറാനുള്ള ശ്രമത്തെ അസുഖം തോൽപിച്ചു

സുഹൈർ അമീൻ ഫത്താനി

റിയാദ്​: തേനീച്ചകളാൽ നെയ്​ത വസ്​ത്രമണിഞ്ഞ്​ ഗിന്നസ്​ റെക്കോർഡി​​െൻറ മധു നുണയാനുള്ള ശ്രമത്തിനേറ്റ​ കൈയ്​പേറിയ തിരിച്ചടിയിലും തളരാതെ സൗദി പൗരൻ. കാലാവസ്ഥയുടെ പ്രതികൂല ഭാവം മൂലം പിടി​െപട്ട അസുഖം വഴിമുടക്കിയെങ്കിലും പൂർണാരോഗ്യാവാനായി തിരിച്ചെത്തി ലക്ഷ്യം നേടുക തന്നെ ചെയ്യുമെന്ന്​ മക്ക സ്വദേശിയായ സുഹൈർ അമീൻ ഫത്താനി. തേനീച്ചകളെ പ്രണയിക്കുന്ന സുഹൈർ ശരീരം മുഴുവൻ അവയെ കൊണ്ട്​ പൊതിഞ്ഞ്​ തേനീച്ചകളുടെ എണ്ണവും ഭാരവും കൊണ്ട്​ നിലവിലെ ലോക റെക്കോർഡ്​ തകർക്കാനുള്ള ശ്രമത്തിലായിരുന്നു.

63.7 കിലോഗ്രാമാണ്​ നിലവിലെ റെക്കോർഡ്​. ശരീരം പേറുന്ന തേനീച്ചകളുടെ മൊത്തം ഭാരമാണിത്​. ഇതിനെ മറികടക്കുകയാണ്​ സുഹൈറി​​െൻറ ലക്ഷ്യം. അതിനുവേണ്ടി കഠിനപരിശീലനം തന്നെയാണ്​ നടത്തിയത്​. തബൂക്ക്​ മേഖലയിൽ നിന്നാണ്​ വിവിധതരം തേനീച്ചകളെ ശേഖരിച്ചത്​. ഇൗ ലക്ഷ്യത്തിന്​ ഉപയോഗക്ഷമമാണ്​ ഇൗ മേഖലയിൽ കണ്ടുവരുന്നവ. 1,500 ജൈവിക കൂടുകളിലായി സൂക്ഷിക്കുന്ന തേനീച്ചകളെ തുറന്നുവിട്ട്​ സ്വന്തം ശരീരത്തിലേക്ക്​ ആകർഷിക്കലാണ്​ ആദ്യഘട്ടം. ഹുങ്കാരത്തോടെ ശരീരത്തിൽ വന്ന്​ പറ്റിപ്പിടിച്ച്​ ഉച്ചി മുതൽ പാദം വരെ തേനീച്ചകൾ പൊതിയും. ഉടൽ ഒരു മൺപുറ്റുപോലെയായി മാറാൻ കുറഞ്ഞ സമയം മതി. കൃത്യമായ മാർഗനിർദേശങ്ങളും ഇണങ്ങുന്ന അന്തരീക്ഷവും നോക്കിയായിരുന്നു പരീക്ഷണം. അത്​ വിജയമെന്ന്​ കണ്ടപ്പോൾ ഗിന്നസ്​ അധികൃതരെ അറിയിച്ചു. 

തേനീച്ചകൾ പൊതിഞ്ഞ്​ മൺപുറ്റ്​ പോലെയായി മാറിയ പ്പോൾ
 

പരീക്ഷണം നടത്താനുള്ള തീയതിയും സമയവുമെല്ലാം നിശ്ചയിച്ചു. ഒടുവിൽ ഗിന്നസ്​ അധികൃതരെത്തി. അവരുടെ മുന്നിൽ പ്രകടനത്തിനൊരുങ്ങി. തേനീച്ചകൾ പതിയെ ശരീരം പൊതിയാൻ തുടങ്ങി. ഒരു മണിക്കൂർ 20 മിനുട്ട്​ പിന്നിട്ടപ്പോഴേക്കും 3,43,000 തേനീച്ചകൾ ശരീരത്തെ പൊതിഞ്ഞുകഴിഞ്ഞു. ഭാരം 49 കിലോഗ്രാം. 63.7 കിലോഗ്രാമാണ്​ നിലവിലെ റെക്കോർഡ്​. അത്​ മറികടക്കും എന്ന ദൃഢനിശ്ചയത്തിൽ തന്നെയായിരുന്നു. പക്ഷേ, അപ്പോഴേക്കും ശരീരത്തെ ഒരു സുഖമില്ലായ്​ക ബാധിച്ചു. അസ്വസ്​ഥതകൾ അനുഭവപ്പെട്ടു. മുന്നോട്ടുപോകാൻ കഴിയാതെയായി. തേനീച്ചകളുടെ നൂറുകണക്കിന്​ കുത്തുകളേറ്റു​. പുറമെ ഉഷ്​ണത്തി​​െൻറ കാഠിന്യവും. ഇതിനിടയിൽ തേനീച്ചകളുടെ റാണി ശരീരത്തിൽ നിന്ന്​ പറന്നുപോകുകയും ചെയ്​തു. റാണി പോയതോടെ മറ്റ്​ ഇൗച്ചകൾ കൊഴിയാനും തുടങ്ങി. ഇനിയും വയ്യ മുന്നോട്ട്​ എന്നായപ്പോൾ ഗിന്നസ്​ അധികൃതരോട്​ പറഞ്ഞു, തൽക്കാലം പിന്മാറുകയാണെന്ന്​. ​അതുവരെയുള്ള ദൃശ്യങ്ങളെല്ലാം ഗിന്നസ്​ അധികൃതർ വീഡിയോയിൽ പകർത്തിയിരുന്നു.

ശരീരത്തി​​െൻറ ഉയർന്ന പ്രതിരോധ ശേഷികൊണ്ട്​ തേനീച്ച കുത്തുകളേറ്റുള്ള തിണർപ്പിലും മറ്റ്​ അസുഖങ്ങളിലും നിന്ന്​ രക്ഷപ്പെടാനായി. പിന്മാറ്റം താൽക്കാലികം മാത്രമാണെന്നും ആരോഗ്യം വീണ്ടെടുത്ത്​ ഇണങ്ങുന്ന സാഹചര്യം നോക്കി വീണ്ടും പരീക്ഷണത്തിന്​ തയാറാവുമെന്നും ലോക റെക്കോർഡ്​ തകർത്ത്​ പുതിയ ചരിത്രമെഴുതുമെന്നും സുഹൈർ മാധ്യമങ്ങളോട്​ പറഞ്ഞു. മക്കയിലെ തേനീച്ച കർഷകരുടെ അസോസിയേഷൻ ഭാരവാഹി കൂടിയാണ്​ സുഹൈർ അമീൻ ഫത്താനി.

Loading...
COMMENTS