Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഗോള വെല്ലുവിളികളെ...

ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്​ട്ര സഹകരണം പ്രധാനം- സൗദി വിദേശകാര്യ മന്ത്രി

text_fields
bookmark_border
ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്​ട്ര സഹകരണം പ്രധാനം- സൗദി വിദേശകാര്യ മന്ത്രി
cancel
camera_alt

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ന്യൂ​ഡ​ൽ​ഹി​യി​ൽ ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ

ജി​ദ്ദ: ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണം പ്ര​ധാ​ന​മാ​ണെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ. ന്യൂ​ഡ​ൽ​ഹി​യി​ൽ ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മ​ന്ത്രി ന​യം വ്യ​ക്ത​മാ​ക്കി​യ​ത്.

ബ​ഹു​സ്വ​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത, ഭ​ക്ഷ്യ-​ഊ​ർ​ജ സു​ര​ക്ഷ, വി​ക​സ​ന സ​ഹ​ക​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ച്​ ന​ട​ന്ന സെ​ഷ​നി​ൽ അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

മാ​നു​ഷി​ക​വും വി​ക​സ​ന​പ​ര​വു​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ പു​റ​മെ ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ളു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം സൗ​ദി അ​റേ​ബ്യ നി​ല​കൊ​ള്ളു​ന്ന​ത്​ തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

‘ഒ​രു ദേ​ശം, ഒ​രു കു​ടും​ബം, ഒ​രു ഭാ​വി’​എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ളെ സൗ​ദി മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

ന്യൂ​ഡ​ൽ​ഹി​യി​ൽ നടക്കുന്ന ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ

മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തിൽനിന്ന്

നി​ര​വ​ധി ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​തി​​ന്റെ പ്രാ​ധാ​ന്യം പ്ര​സം​ഗ​ത്തി​നി​ടെ മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. വി​ത​ര​ണ ശൃം​ഖ​ല​യി​ലെ ത​ട​സ്സ​ങ്ങ​ൾ, പ​ണ​പ്പെ​രു​പ്പം, ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ൾ, ഉ​യ​ർ​ന്ന പ​ലി​ശ​നി​ര​ക്ക് എ​ന്നി​വ അ​വ​യി​ലു​ൾ​പ്പെ​ടും.

ലോ​ക​ത്തി​ലെ വി​ക​സ​ന ഭൂ​പ്ര​കൃ​തി​യെ ഇ​ത്​ ബാ​ധി​ക്കു​ന്നു. ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന രാ​ഷ്​​​ട്രീ​യ​സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന് തു​ട​ർ​ച്ച​യാ​യ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ആ​വ​ശ്യ​മാ​ണ്. ജി20 ​പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മു​ൻ​നി​ര രാ​ജ്യ​ങ്ങ​ൾ ഈ ​ആ​ശ​ങ്ക​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​ൽ സ​വി​ശേ​ഷ​മാ​യ സ്ഥാ​നം വ​ഹി​ക്കു​ന്നു​ണ്ട്.

ച​ർ​ച്ച​ക്കും സ​മാ​ധാ​ന​ത്തി​നും ഉ​ത​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്ക് മ​ന്ത്രി​ത​ല യോ​ഗ​ത്തി​​ന്റെ അ​ജ​ണ്ട ന​യി​ക്കേ​ണ്ട​തു​ണ്ട്.

2030ൽ ​ലോ​ക ജ​ന​സം​ഖ്യ​യു​ടെ ഏ​ക​ദേ​ശം എ​ട്ട്​ ശ​ത​മാ​നം പേ​ർ പ​ട്ടി​ണി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് പ്ര​വ​ച​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

660 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ ഊ​ർ​ജ​മി​ല്ലാ​തെ തു​ട​രും. പ​ട്ടി​ണി​യും ഊ​ർ​ജ അ​ര​ക്ഷി​താ​വ​സ്ഥ​യും സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​ൽ ലോ​ക​ത്തെ വൈ​കി​പ്പി​ച്ചേ​ക്കാം.

ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ എ​ല്ലാ ഊ​ർ​ജ സ്രോ​ത​സ്സു​ക​ളി​ലും നി​ക്ഷേ​പം നി​ല​നി​ർ​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

2020ലെ ​ജി20 ഉ​ച്ച​കോ​ടി അം​ഗീ​ക​രി​ച്ച കാ​ർ​ബ​ൺ സ​ർ​ക്കു​ല​ർ ഇ​ക്കോ​ണ​മി (കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ച്ചു​കൊ​ണ്ടു​ള്ള സ​മ്പ​ദ്​​വ്യ​വ​സ്ഥ) ച​ട്ട​ക്കൂ​ട് സൗ​ദി ന​ട​പ്പാ​ക്കാ​ൻ ആ​രം​ഭി​ച്ചെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

സു​സ്ഥി​ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ൾ കെ​ട്ടി​പ്പ​ടു​ക്കു​മ്പോ​ൾ കാ​ർ​ബ​ൺ ര​ഹി​ത അ​വ​സ്ഥ (നെ​റ്റ് സീ​റോ എ​മി​ഷ​ൻ) നേ​ടു​ന്ന​തി​നു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​വും സ​മ​ഗ്ര​വു​മാ​യ സ​മീ​പ​ന​മാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക ജ​ന​സം​ഖ്യ​യു​ടെ 24 ശ​ത​മാ​നം ആ​ളു​ക​ൾ (ഏ​ക​ദേ​ശം 108 കോ​ടി) വി​വി​ധ ത​രം സം​ഘ​ർ​ഷ​ങ്ങ​ളാ​ൽ പ്ര​ശ്​​ന​ബാ​ധി​ത​രാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കേ​ണ്ട​തും അ​ത്​ വേ​ഗ​ത്തി​ലാ​ക്കേ​ണ്ട​തും അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് അ​ഭ​യം തേ​ടി പ​ലാ​യ​നം ന​ട​ത്തേ​ണ്ട അ​വ​സ്ഥ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യേ​ണ്ട​തും അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​​ന്റെ ബാ​ധ്യ​ത​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G20 summitsuadi Foreign Affairs minister
News Summary - suadi Foreign Affairs minister G20 summit countries in New Delhi
Next Story