Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബോധാവസ്ഥയിലായ ഇന്ത്യൻ നാവികനെ സൗദി സുരക്ഷാ വിഭാഗം രക്ഷിച്ചു

text_fields
bookmark_border
അബോധാവസ്ഥയിലായ ഇന്ത്യൻ നാവികനെ സൗദി സുരക്ഷാ വിഭാഗം രക്ഷിച്ചു
cancel
camera_alt???? ??????? ?????? ??????????????? ??????? ??????

ജീസാൻ: ജീസാന് സമീപം യുദ്ധക്കപ്പലിൽ അബോധാവസ്ഥയിലായ ഇന്ത്യൻ നാവികനെ സൗദി സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തി. ചെങ്കടലിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ജീസാനിന് 51 മൈൽ അകലെയാണ് കപ്പലുണ്ടായിരുന്നത്. കപ്പലിൽ നിന്ന് ലഭിച്ച നിർദേശപ്രകാരം ജിദ്ദ മരിടൈം റെസ്ക്യൂ ആൻറ് സെർച്ച് സെന്‍റർ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു.

ആരോഗ്യ ഉദ്യോഗസ്ഥരും ജീസാൻ തുറമുഖ പാസ്പോർട്ട് അധികൃതരും ചേർന്ന സംഘമാണ് രക്ഷക്കെത്തിയത്. 40 വയസ്സുള്ള നാവികന്‍റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അലെമിസ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച നാവികൻ അപകടനില തരണംചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - suadi authorities rescued indian salor -gulf news
Next Story