ജിദ്ദ ബലാഗ് ഇസ്ലാമിക് മിഷൻ പഠന ക്ലാസ് സംഘടിപ്പിച്ചു
text_fieldsജിദ്ദ ബലാഗ് ഇസ്ലാമിക് മിഷൻ സംഘടിപ്പിച്ച പ്രതിവാര പഠന ക്ലാസിൽ അബ്ദുറഹ്മാൻ ഉമരി സംസാരിക്കുന്നു
ജിദ്ദ: ജിദ്ദ ബലാഗ് ഇസ്ലാമിക് മിഷൻ ഫലസ്തീൻ സ്ട്രീറ്റിലെ മലബാർ വില്ല ഹാളിൽ നടത്തിവരുന്ന പ്രതിവാര പഠന ക്ലാസിൽ പണ്ഡിതനും പ്രബോധകനുമായ അബ്ദുറഹ്മാൻ ഉമരി പ്രഭാഷണം നടത്തി. മലക്കുകൾ അല്ലാഹുവിന്റെ ആദരണീയരായ സൃഷ്ടികൾ ആണെന്നും അവർ അല്ലാഹുവിന് എതിര് പ്രവർത്തിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
മലക്കുകൾ അല്ലാഹുവിന്റെ സഹായികൾ അല്ലെന്നും ആണുങ്ങളോ പെണ്ണുങ്ങളോ അല്ലെന്നും യന്ത്രങ്ങളെപ്പോലെയോ ഉപകരണങ്ങളെപ്പോലെയോ അല്ലെന്നും അദ്ദേഹം വിശദീകരിച്ചു. മലക്കുകളിലുള്ള ശരിയായ വിശ്വാസം ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന തത്ത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബു ഉമർ തിരുവനന്തപുരം ഹദീസ് ക്ലാസ് അവതരിപ്പിച്ചു. സലീം കോഴിക്കോട്, ലത്തീഫ് മാസ്റ്റർ ഇരുമ്പുഴി, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. സലീം കൂട്ടിലങ്ങാടി (സദാഫ്കോ ) നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

