ഖുലൈസ് ‘മ്യൂസിക് ബാന്ഡ്’ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
text_fieldsപ്ലസ് ടു പരീക്ഷയിൽ ഫുള് എ പ്ലസ് നേടിയ സനാ ഫാത്തിമക്ക് ഖുലൈസ് 'മ്യൂസിക് ബാൻഡി’ന്റെ ഉപഹാരം ഹംസ വലിയപറമ്പ് സമ്മാനിക്കുന്നു
ഖുലൈസ്: ഖുലൈസിലെ കലാ സ്നേഹികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയായ ഖുലൈസ് ‘മ്യൂസിക് ബാന്ഡ്’ പരീക്ഷകളില് ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഖുലൈസില് ഹ്രസ്വ സന്ദർശനാർഥം എത്തിയ വിദ്യാർഥികളുടെ ഗൃഹസന്ദര്ശനം നടത്തിയാണ് ഉപഹാരങ്ങള് സമ്മാനിച്ചത്.
പ്ലസ് ടു പരീക്ഷയില് ഫുള് എ പ്ലസ് നേടി വിജയിച്ച സനാ ഫാത്തിമക്ക് ഖുലൈസ് മ്യൂസിക് ബാന്ഡ് ഭാരവാഹികള് മെമന്റോ നല്കി തുടക്കം കുറിച്ചു. ഗൃഹസന്ദര്ശന ചടങ്ങിന് ഹംസ വലിയപറമ്പ്, അൻസിഫ് പടിഞ്ഞാറക്കര, അബ്ദുറഷീദ് എറണാകുളം, റഫീഖ് കൂറ്റനാട്, ഷുക്കൂർ ഫറോക്ക്, അഫ്സൽ മങ്കട, അഫ്സൽ മേൽമുറി, അബ്ദുപ്പ മഞ്ചേരി, സൈനുദ്ദീൻ പട്ടാമ്പി എന്നിവര് നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

