സ്റ്റുഡന്റ്സ് ഇന്ത്യ ടീൻസ് സംഗമം
text_fieldsസ്റ്റുഡന്റ്സ് ഇന്ത്യ ടീൻസ് സംഗമം
അൽഖോബാർ: തണലാണ് കുടുംബം കാമ്പയിൻ ഭാഗമായി സ്റ്റുഡന്റ്സ് ഇന്ത്യ ഖോബാർ സോൺ ‘ഒരുമിച്ചുയരാം, കുടുംബത്തോടൊപ്പം’ എന്ന തലക്കെട്ടിൽ ടീൻസ് മീറ്റ് സംഘടിപ്പിച്ചു. കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള മനഃശാസ്ത്ര-സാമൂഹിക ബോധവത്കരണ സെഷനുകൾ സംഘടിപ്പിച്ചു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റായ റൂഷ്ന അബ്ദുല്ല, കൗൺസിലർ താഹിറ ഷജീർ തുടങ്ങിയവർ വിവിധ ക്ലാസുകൾ നയിച്ചു. വിവിധ വിഷയങ്ങളിൽ പാനൽ ഡിസ്കഷനും സംഘടിപ്പിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യ അൽഖോബാർ സോൺ കോഓഡിനേറ്റർ അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.
റഷീദ് ഉമർ, ഹിഷാം ഖാലിദ്, അൻവർ സലിം, ബബിത ഫൈസൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സ്റ്റുഡന്റ്സ് ഇന്ത്യ റിസോഴ്സ് പേഴ്സനുകളായ ഖൻസ ചർച്ച നിയന്ത്രിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യ ഖോബാർ നടത്തിയ ക്വിസ് മത്സരത്തിൽ വിജയിയായ നവാലിന് സ്റ്റുഡന്റ്സ് ഇന്ത്യ ചീഫ് പേട്രൺ എസ്.ടി. ഹിഷാം ഉപഹാരം നൽകി. സാഇദ് ഖലീൽ ഖിറാഅത്തും സെഹ്രിഷ് സ്വാഗതഭാഷണവും നടത്തി. ഹൈഫ അവതാരികയായിരുന്നു. ഹുദ മൻഹാം, അനീസ എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

