സ്റ്റുഡന്റ്സ് ഇന്ത്യ ഖുർആൻ പ്രശ്നോത്തരി ജേതാക്കൾ
text_fieldsഹാസിം ഹാരിസ്, മുഹമ്മദ് റസീൻ, ബി.ആർ. സൽമാൻ, ഫർഹീൻ അഫ്സൽ, ഹയ ഫാത്തിമ, ജസ മറിയം.
റിയാദ്: സ്റ്റുഡന്റ്സ് ഇന്ത്യ റിയാദ് പ്രൊവിൻസ് തലത്തിൽ നടത്തിയ ഖുർആൻ പ്രശ്നോത്തരി ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഹാസിം ഹാരിസ്, മുഹമ്മദ് റസീൻ, ബി.ആർ. സൽമാൻ, പെൺകുട്ടികളുടെ വിഭാഗത്തിൽ ഫർഹീൻ അഫ്സൽ, ഹയ ഫാത്തിമ, ജസ മറിയം എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കൗമാരക്കാരായ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ‘തഖ്-വയും സ്വബ്റുമാണ് റമദാൻ’ എന്ന തലക്കെട്ടിൽ വിശുദ്ധ ഖുർആനിലെ സൂറ:ലുഖ്മാൻ ആസ്പദമാക്കി ഓൺലൈനിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അഷ്ഫാഖ് കക്കോടി, അസ്ലം മാസ്റ്റർ, പി.സി.എം അജ്മൽ, റൻസില, നുസ്റത്ത്, സിനി എന്നിവർ മത്സരം നിയന്ത്രിച്ചു.

