സ്റ്റുഡന്റ്സ് ഇന്ത്യ ഖുർആൻ ക്വിസ് മത്സരം: ബിലാൽ കൂവപ്രക്ക് ഒന്നാം സ്ഥാനം
text_fieldsബിലാൽ കൂവപ്ര (ഒന്നാം സ്ഥാനം), നാജിദ് യൂസുഫ് (രണ്ടാം സ്ഥാനം), അമൻ അലി സനോജ് (മൂന്നാം സ്ഥാനം)
ജിദ്ദ: റമദാനിൽ ജിദ്ദ നോർത്ത് സ്റ്റഡന്റ്സ് ഇന്ത്യ സംഘടിപ്പിച്ച ഖുർആൻ ക്വിസ് മത്സരത്തിൽ ബിലാൽ കൂവപ്ര ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാജിദ് യൂസുഫ്, അമൻ അലി സനോജ് എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. റമദാനിൽ വിദ്യാർഥികൾക്ക് പഠിക്കാനായി തെരെഞ്ഞെടുത്ത അൽ വാഖിഅ അധ്യായത്തെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം നടത്തിയത്. 'കഹൂത്ത് പ്ലാറ്റ് ഫോം' വഴി നടത്തിയ മത്സരത്തിൽ ജിദ്ദയിലെ ഇമാം ബുഖാരി മദ്രസ പ്രിൻസിപ്പൽ അബ്ദുസ്സുബ്ഹാൻ ആയിരുന്നു ക്വിസ് മാസ്റ്റർ. അജ്മൽ അബ്ദുൽ ഗഫൂർ, ഫവാസ് കടപ്രത്ത്, ടി.കെ. ഫിദ എന്നിവർ പരിപാടി നിയന്ത്രിച്ചു. സ്റ്റുഡൻസ് ഇന്ത്യ നോർത്ത് കോർഡിനേറ്റർ സനോജ് അലി സമാപന പ്രസംഗം നിർവഹിച്ചു. മെഹക് ഖിറാഅത്ത് നടത്തി.

