സ്റ്റുഡന്റ്സ് ഇന്ത്യ ഏകദിന ശിൽപശാല ഇന്ന്
text_fieldsജിദ്ദ: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സ്റ്റുഡൻറ്സ് ഇന്ത്യ ജിദ്ദ നോർത്ത് സോൺ സംഘടിപ്പിക്കുന്ന ഏകദിന ശിൽപശാല ശനിയാഴ്ച നടക്കും. ‘ജനറേഷൻ ആൽഫ മീറ്റ്സ് ഇൻഡസ്ട്രി എക്സ്പെർട്സ് ആൻഡ് ബിസിനസ് ഐക്കൺസ്’ എന്ന തലക്കെട്ടിൽ ഉച്ചക്ക് ഒരു മണിക്ക് മുഷ്രിഫയിലെ സീസൺസ് റസ്റ്റാറന്റിൽവെച്ചു നടക്കുന്ന പരിപാടിയിൽ കെ.എം തഖിയുദ്ദീൻ (ഡയറക്ടർ, ടാസ് ആൻഡ് ഹാംജിത്).
അഡ്വ. ഫിറോസ് മുഹമ്മദ് (ലീഗൽ കൺസൾട്ടൻറ്, ഖലീൽ ഖസിന്ദാർ ലോ കൺസൾട്ടൻസി), ബിസ്മിത സുൽത്താന (ഐ.ഐ.എം അഹമ്മദാബാദ്, സ്ട്രാറ്റജി കൺസൾട്ടൻറ്- ഒലിവർ വെയ്മാൻ) എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ജിദ്ദയിൽ വിവിധ ബിസിനസ് മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കുമെന്നും സംഘാടകർ അറിയിച്ചു.

