Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​​റ്റു​ഡ​ൻ​റ്​​സ്​...

സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ പ്ര​ചോ​ദ​നാ​ത്മ​ക പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border

ജി​ദ്ദ: സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ദു​ൽ ഹ​ജ്ജ്: ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ക്കാ​വു​ന്ന 10 ദി​ന​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ചോ​ദ​നാ​ത്മ​ക പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വ്യാ​നു​ഭൂ​തി​യാ​യി. ശ​റ​ഫി​യ​യി​ലെ ഐ.​ബി.​ഐ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൗ​ഷാ​ദ് നി​ദോ​ളി, സു​മ​യ്യ യൂ​സു​ഫ്, എ. ​അ​ബ്​​ദു​ല്ല എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

ആ​ത്മീ​യ വ​ള​ർ​ച്ച, വ്യ​ക്തി​ത്വ വി​കാ​സം, കൗ​മാ​ര​ക്കാ​രു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്നി​യാ​യി​രു​ന്നു ച​ട​ങ്ങി​ലെ ശ്ര​ദ്ധേ​യ​മാ​യ ച​ർ​ച്ച​ക​ൾ. വി​വി​ധ സോ​ണ​ൽ പാ​ട്ര​ൺ​മാ​രും ത​നി​മ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളും സ​ന്നി​ഹി​ത​രാ​യ ച​ട​ങ്ങി​ൽ, റ​മ​ദാ​നി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഖു​ർ​ആ​ൻ ക്വി​സ്, റ​മ​ദാ​ൻ ക്വി​സ് ഫോ​ർ ഗേ​ൾ​സ്, റ​മ​ദാ​ൻ ട്രാ​ക്ക​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.

പ്ര​മു​ഖ സാ​ഹി​ത്യ പ്ര​തി​ഭ​യാ​യ അ​മ​ൻ സു​നി​ലി​നെ ‘സ്​​റ്റു​ഡ​ൻ​റ്​ ഐ​ക്ക​ൺ 2026’ ആ​യി ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ച്ചു. അ​മ​ൻ സു​നി​ലി​നു​ള്ള ഉ​പ​ഹാ​രം സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ പ്രൊ​വി​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ ഇ. ​സ​നോ​ജ് സ​മ്മാ​നി​ച്ചു. കു​റ​ഞ്ഞ പ്രാ​യ​ത്തി​ൽ ത​ന്നെ പു​സ്ത​ക ര​ച​ന​യി​ൽ ശ്ര​ദ്ധ​യൂ​ന്നി​യ അ​മ​െൻറ ‘ഔ​ട്ട​ർ സ്‌​പേ​സ്’, ‘ദി ​ഡ്രീം’ എ​ന്നീ പു​സ്ത​ക​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധ നേ​ടി​യ​വ​യാ​ണെ​ന്നും ഈ ​മാ​തൃ​ക മ​റ്റു​ള്ള​വ​ർ​ക്കും വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നൈ​ഷ ഫാ​ത്തി​മ​യു​ടെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഹാ​ദി നാ​ഷി​ത് സ്വാ​ഗ​ത​വും ആ​സിം ശി​ഹാ​ബ് ന​ന്ദി​യും പ​റ​ഞ്ഞു. സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ പ്ര​വ​ർ​ത്ത​ക​യാ​യ ന​വാ​ര ഫ​സ​ൽ ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Students India motivational program draws attention
Next Story