സ്റ്റുഡൻറ്സ് ഇന്ത്യ ഖോബാർ ചാപ്റ്ററിെൻറ അൽ അഹ്സ പഠനയാത്ര
text_fieldsസ്റ്റുഡൻറ്സ് ഇന്ത്യ ഖോബാർ ചാപ്റ്റർ വിദ്യാർഥികൾക്കായി അൽ അഹ്സയിലേക്ക് നടന്ന
വിദ്യാഭ്യാസ-ആത്മീയ പഠനയാത്രയിൽ പങ്കെടുത്തവർ
അൽ ഖോബാർ: പഠനം, ആത്മീയത, നേതൃത്വപാടവം, കൂട്ടായ്മ, വിനോദം എന്നിവ മുൻനിർത്തി സ്റ്റുഡൻറ്സ് ഇന്ത്യ ഖോബാർ ചാപ്റ്റർ വിദ്യാർഥികൾക്കായി അൽ അഹ്സയിലേക്ക് വിദ്യാഭ്യാസ-ആത്മീയ പഠനയാത്ര സംഘടിപ്പിച്ചു. 40-ലധികം വിദ്യാർഥികളും 10 മെൻറർമാരും പങ്കെടുത്ത യാത്ര ദമ്മാം സഫാ പാർക്കിൽ നിന്നാണ് ആരംഭിച്ചത്. അൽ അഹ്സയുടെ ചരിത്ര-സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവേദിയായി ഈ യാത്ര മാറി. യാത്രയ്ക്കിടയിൽ റൈജു അൽ അഹ്സയുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.
ജുമുഅ നമസ്കാരത്തിന് ശേഷം ചരിത്രപ്രസിദ്ധമായ ഇബ്രാഹിം കൊട്ടാരമാണ് സംഘം സന്ദർശിച്ചത്. കൊട്ടാരത്തിെൻറ നിർമാണ ഭംഗിയും പൈതൃകവും നേരിട്ടറിഞ്ഞ വിദ്യാർത്ഥികൾക്കായി, ഫൈസൽ കയ്പമംഗലം കൊട്ടാരത്തിെൻറ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. പ്രശസ്തമായ സ്ട്രോബെറി ഫാമും അനസിെൻറ നേതൃത്വത്തിൽ ഈത്തപ്പനത്തോട്ടവും സംഘം സന്ദർശിച്ചു. സ്ട്രോബെറി വിളവെടുപ്പിലും ഫാം സന്ദർശനത്തിലും ആവേശത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്. പ്രകൃതിരമണീയമായ ഹാങ്ങിങ് ബ്രിഡ്ജ് (തൂക്കുപാലം) സന്ദർശനവേളയിൽ റഷീദിെൻറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ വിനോദ-നേതൃത്വ വികാസ മത്സരങ്ങൾ സംഘടിപ്പിച്ചു. വിശ്വാസം, നേതൃത്വപാടവം, പരസ്പര സഹകരണം, ഭൗതിക-ആത്മീയ മൂല്യങ്ങൾ എന്നിവ മുൻനിർത്തിയാണ് മത്സരങ്ങൾ രൂപകൽപ്പന ചെയ്തത്.
പ്രസിദ്ധമായ ജവാദ പള്ളിയും പാർക്കും സന്ദർശിച്ച് നമസ്കാരവും നിർവഹിച്ച ശേഷമാണ് സംഘം യാത്ര അവസാനിപ്പിച്ചത്. പഠനയാത്രയ്ക്ക് ഫനദ്, ഹൈദർ അലി എന്നിവർ നേതൃത്വം നൽകി. മെൻറർമാരായ റഹ്സ, റസീന, സൽവ, രജ്ന, ഫാത്തിമ, മജ്ബൂറ എന്നിവരും ആർ.പി മാരായ അഫ്ര, ഷാനിബ, ഷാദി എന്നിവരും യാത്രയിലുടനീളം സജീവ സാന്നിധ്യമായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

