സ്റ്റുഡൻറ്സ് ഇന്ത്യ ജുബൈൽ ‘സീറാ ഓഫ് പ്രോഫറ്റ് മുഹമ്മദ്’ സെഷനും ഇഫ്താർ സംഗമവും
text_fieldsസ്റ്റുഡൻറ്സ് ഇന്ത്യ ജുബൈൽ ഇഫ്താർ സംഗമം
ജുബൈൽ: സ്റ്റുഡൻറ്സ് ഇന്ത്യ ജുബൈൽ ‘സീറാ ഓഫ് പ്രോഫറ്റ് മുഹമ്മദ്’ എന്ന പഠനപരമ്പരയിലെ നാലാമത്തെ സെഷനും ഇഫ്താർ മീറ്റും ജുബൈലിലെ സാഫ്റോൺ റെസ്റ്റോറൻറിൽ സംഘടിപ്പിച്ചു. സ്റ്റുഡൻറ്സ് ഇന്ത്യ മെൻറർമാരും അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ‘ഫെയർവെൽ സെർമൺ ആൻഡ് വഫാത്ത്’ എന്ന വിഷയത്തിൽ സ്റ്റുഡൻറ്സ് ഇന്ത്യ പ്രൊവിൻസ് കോഓഡിനേറ്റർ റയ്യാൻ മൂസ മുഖ്യപ്രഭാഷണം നടത്തി.
പ്രവാചകൻ മുഹമ്മദ് നൽകിയ അവസാന സന്ദേശമായ ഖുത്ബത്തുല് വിദായിലെ നീതി, സമത്വം, സാഹോദര്യം, ഉത്തരവാദിത്തം തുടങ്ങിയ മഹത്തായ മൂല്യങ്ങളെക്കുറിച്ചും പ്രവാചകെൻറ ജീവിതാവസാന ഘട്ടത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സീറാ പരമ്പരയിലെ ആദ്യ സെഷനിൽ ‘പ്രവാചകെൻറ ജനനവും ബാല്യവും ആദ്യ വഹ്യും’, രണ്ടാം സെഷനിൽ ‘മക്കയിലെ ദഅവത്തും ആദ്യകാല മുസ്ലിംകളുടെ ത്യാഗങ്ങളും’, മൂന്നാം സെഷനിൽ ‘ഹിജ്റയും മദീനയിലെ ഇസ്ലാമിക സമൂഹത്തിെൻറ രൂപവത്കരണവും’ എന്നീ വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടു.
അബ്ദുല്ല ഹാഷിർ ഖുർആൻ പാരായണം നടത്തി. ഐസ റംസി അവതാരകയായിരുന്നു. തനിമ സാംസ്കാരിക വേദി പ്രസിഡൻറ് മുഹമ്മദലി തളിക്കുളം, വനിതാ പ്രസിഡൻറ് ഷറഫാ റംസി തുടങ്ങിയവർ സന്നിഹിതരായിരുന്നു. നിഹാൻ നസീബ് സ്വാഗതവും ഹാസിം ശരീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

