സ്റ്റുഡന്റ്സ് ഇന്ത്യ ഇഫ്താർ സംഗമം
text_fieldsസ്റ്റുഡന്റ്സ് ഇന്ത്യ റൗദ ഏരിയ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
റിയാദ്: കൗമാരക്കാരായ വിദ്യാർഥികളെ പങ്കെടുപ്പിച്ച് സ്റ്റുഡൻറ്സ് ഇന്ത്യ റൗദ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യ മെന്റർ അജ്മൽ ഹുസൈൻ സംസാരിച്ചു. വൈജ്ഞാനിക രംഗത്തും ചിന്താപരമായും ഉയർന്ന് നിൽക്കണമെന്നും വിദ്യാർഥി ജീവിതത്തിൽ തന്നെ അതിനുള്ള തയാറെടുപ്പുകൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'മലർവാടി'യിൽ നിന്നെത്തിയ ടീനേജ് പ്രായക്കാരെ 'സ്റ്റുഡന്റ്സ് ഇന്ത്യ'അംഗങ്ങൾ സ്വീകരിച്ചു. നിഹ സക്കരിയ്യ ഗാനമാലപിച്ചു. അമാൻ അലി റമദാൻ മൊഴിയും തനിമ റൗദ ഏരിയ പ്രസിഡന്റ് സനോജ് അലി സമാപന സന്ദേശവും നിർവഹിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യ കോഓഡിനേറ്റർ ജസീറ അജ്മൽ നേതൃത്വം നൽകി.

