സ്റ്റുഡന്റ്സ് ഇന്ത്യ യാത്രയയപ്പും സ്വീകരണവും
text_fieldsഉപരിപഠനാർഥം നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ സൗത്ത് സ്റ്റുഡന്റ്സ് ഇന്ത്യ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: സ്റ്റുഡന്റ്സ് ഇന്ത്യ സൗത്ത് സോണിന് കീഴിൽ ഉപരിപഠനാർഥം നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പും പുതുതായി സ്റ്റുഡന്റ്സ് ഇന്ത്യ അംഗങ്ങളായവർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.തനിമ സൗത്ത് സോൺ വൈസ് പ്രസിഡന്റ് കെ.എം. അനീസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡന്റസ് ഇന്ത്യ സോണൽ ഇൻചാർജ് സാദിഖലി തുവ്വൂർ അധ്യക്ഷത വഹിച്ചു.
നാട്ടിലേക്ക് മടങ്ങുന്ന സ്റ്റുഡന്റസ് ഇന്ത്യ ജിദ്ദ സൗത്ത് സോൺ പ്രസിഡന്റ് അഹമ്മദ് യാസീൻ, സെക്രട്ടറി മുഹമ്മദ് യാസർ, ഫർസിൻ നൗഷാദ്, എൻ.കെ. മിഷാൽ അഷ്റഫ്, റാമിസ് പെലച്ചേരി എന്നിവർക്കുള്ള ഉപഹാരങ്ങൾ കൈമാറി. സ്റ്റുഡന്റ്സ് ഇന്ത്യ ബോയ്സ് വിഭാഗം പ്രസിഡന്റായി യാസീൻ യസ്ദാനെയും സെക്രട്ടറിയായി റമീസ് ഷിജുവിനെയും തെരഞ്ഞെടുത്തു.
സ്റ്റുഡന്റസ് ഇന്ത്യ ബോയ്സ്, ഗേൾസ് അംഗങ്ങളോടൊപ്പം ഗേൾസ് വിഭാഗം കോഓഡിനേറ്റർ മുഹ്സിന നജ്മുദ്ദീൻ, മലർവാടി സോണൽ ഇൻചാർജ് സുബൈദ മുഹമ്മദ്കുട്ടി, സലീഖത്ത് എന്നിവർ സംസാരിച്ചു. ബോയ്സ് വിഭാഗം കോഓഡിനേറ്റർ അബ്ദുസ്സലാം പാറയിൽ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

