Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക പ​രി​സ്ഥി​തി...

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ‘ഗ്രീ​ൻ കാ​മ്പ​സ്’ പ​ദ്ധ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ‘ഗ്രീ​ൻ കാ​മ്പ​സ്’ പ​ദ്ധ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
cancel

റി​യാ​ദ്: ജൂ​ൺ അ​ഞ്ചി​ന്​ ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദ് അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഗ്രീ​ൻ കാ​മ്പ​സ് പ്രോ​ജ​ക്ട്’ ശ്ര​ദ്ധേ​യ​മാ​യി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​മു​യ​ർ​ത്തി സ്കൂ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് കാ​മ്പ​സി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

കാ​മ്പ​സി​ൽ വൃ​ക്ഷ​ത്തൈ ന​ടു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി ഫൈ​സ​ൽ തൗ​ഫീ​ഖ് ജി​ബ്തൈ​നി​യ ഈ ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​സ്ഥി​ര​വി​ക​സ​ന ആ​ശ​യ​ങ്ങ​ളും പ​രി​സ്ഥി​തി​ക മൂ​ല്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ക​ഴി​യ​ട്ടെ എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​മ്പ​സി​ന​ക​ത്ത് സ്വ​ന്തം പേ​രി​ലു​ള്ള വൃ​ക്ഷ​ത്തൈ വ​ള​ർ​ത്തു​ന്ന​തും പ​രി​പാ​ലി​ക്കു​ന്ന​തും ഇ​നി മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​യി​രി​ക്കും.

ച​ട​ങ്ങി​ൽ അ​ലി​ഫ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ​സ് സി.​ഇ.​ഒ ലു​ഖ്മാ​ൻ അ​ഹ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ നൗ​ഷാ​ദ് നാ​ല​ക​ത്ത്, അ​ഡ്മി​ൻ മാ​നേ​ജ​ർ അ​ലി ബു​ഖാ​രി, കെ. ​അ​ന​സ്, ആ​യി​ഷ ബാ​നു, സു​ബൈ​രി​യ, വി​സ്മി ര​തീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsWorld Environment Daycelebrate
News Summary - Students celebrate World Environment Day with 'Green Campus' project
Next Story