വിദ്യാർഥികൾക്ക് ‘ഡിസ്പാക് ടോപ്പേഴ്സ്’ അവാർഡുകൾ സമ്മാനിച്ചു
text_fieldsഡിസ്പാക് സംഘടിപ്പിച്ച ടോപ്പേഴ്സ് അവാർഡ് പരിപാടിയിൽ സുഫിൽ തോമസ് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ സമ്മാനിക്കുന്നു
ദമ്മാം: ഇന്റര്‍നാഷനല്‍ ഇന്ത്യൻ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മ ‘ഡിസ്പാക്’ 10ാം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ടോപ്പേഴ്സ് അവാർഡുകൾ സമ്മാനിച്ചു. അൽ വഫ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളേയും ഉന്നത വിജയം നേടാൻ പ്രചോദനമായ സ്കൂളിലെ വിവിധ ഡിപ്പാർട്മെന്റ് മേധാവികളേയും ആദരിച്ചു. 90 ശതമാനത്തിലധികം മാർക്ക് നേടിയ സ്കൂളിലെ മലയാളി വിദ്യാർഥികളേയും വേദിയിൽ ആദരിച്ചു.
സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സുഫിൽ തോമസ്, ഡോ. രേഷ്മ വീരാൻ കുട്ടി എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായിരുന്നു. ദമ്മാം ഇന്ത്യൻ സ്കൂളിലെ വിവിധ ഡിപ്പാർട്മെന്റ് മേധാവികളായ ബിജു ഡാനിയേൽ, ബിന്ദു പി. തോമസ്, മുംതാസ് അലി, ആയിഷ മുത്തേടത്ത് എന്നിവര്‍ക്കും ഡിസ്പാക് ഫലകം നൽകി ആദരിച്ചു. സൗദി ജൂനിയർ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലപ്പുറം സ്വദേശിയായ അഫാൻ സുലൈമാൻ അലിക്കും ഡിസ്പാക്കിന്റെ ആദരവ് സമ്മാനിച്ചു. ഡോക്ടറേറ്റ് നേടിയ അധ്യാപികയും സാമൂഹിക സാംസ്കാരിക പ്രവർത്തകയുമായ ഡോ. റാബിയ റൂബിയേയും ഡിസ്പാക്കില്നിന്നും വിരമിക്കുന്ന മുന്‍ ഭാരവാഹികളായ അസ്ലം ഫറൂക്ക്, ബിനോജ് എബ്രഹാം എന്നിവര്‍ക്ക് ആദരവ് സമ്മാനിച്ചു. ഡിസ്പാക് ചെയർമാൻ നജീം ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ അധ്യക്ഷതവഹിച്ചു. ഇ.കെ. സലീം, ആലിക്കുട്ടി ഒളവട്ടൂർ, സി. അബ്ദുൽ ഹമീദ്, ജമാൽ വല്യാപ്പള്ളി, ആൽബിൻ ജോസഫ്, ഹനീഫ തലശ്ശേരി, ഷബീർ ചാത്തമംഗലം, റഷീദ് ഉമര്‍, മുഹ്സിൻ ദാദ്, നൗഷാദ് തഴവ, അനിൽ കുമാർ, ശിഹാബ് കൊയിലാണ്ടി, മുസ്തഫ തലശ്ശേരി, ഹസ്നൈൻ, മജീദ് കൊടുവള്ളി, സുബൈർ ഉദിനൂർ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറൽ സെക്രട്ടറി താജു അയ്യാരിൽ സ്വാഗതവും ട്രഷറർ ആസിഫ് താനൂർ നന്ദിയും പറഞ്ഞു. നൃത്ത വിദ്യാലയങ്ങളായ ദേവിക കലാക്ഷേത്ര, ദ കമ്പനി (ഷാരൂഖ്), നാട്യാഞ്ജലി നൃത്തകലാക്ഷേത്ര, സൗജന്യ ഡാൻസ് സ്കൂൾ അവതരിപ്പിച്ച മനോഹര നൃത്തങ്ങളും റഊഫ് ചാവക്കാട്, മുഹമ്മദ് അലി നവാസ്, ഗൗരി നന്ദ എന്നിവർ അവതരിപ്പിച്ച ഗാനങ്ങളും ആസ്വാദകർക്ക് വേറിട്ട അനുഭവമായി. നൗഫൽ അവതരിപ്പിച്ച മാജിക് ഷോ സദസിന്റെ ശ്രദ്ധ പിടിച്ചുപറ്റി. നൂറ നിറാസ് അവതാരകയായ ടോപ്പേഴ്സ് അവാർഡിൽ നബ ഫാത്തിമ ആഷിഫ് ഖുര്‍ആന്‍ പാരായണം നടത്തി.
ഭാരവാഹികളായ തോമസ് തൈപ്പറമ്പിൽ, മുജീബ് കളത്തിൽ, ആഷിഫ് ഇബ്രാഹിം, അജീം ജലാലുദ്ദീൻ, ഫൈസി വാറങ്കോടന്‍, ഇർഷാദ് കളനാട്, ഷിയാസ് കണിയാപുരം, നിസാം യൂസഫ്, ജോയ് വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അനസ് ബഷീർ, മുസ്തഫ പാവേൽ, നാസ്സർ കടവത്ത്, മജ്റൂഫ്, മുഹമ്മദ് റാഫി, വി.പി. ഷമീർ, ഷറഫുദ്ദീൻ കാസിം, മുഹമ്മദ് നിഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദേശീയഗാനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

