ജുബൈലിൽ വിദ്യാർഥി സംഗമവും അനുമോദന ചടങ്ങും
text_fieldsസി.ബി.എസ്.ഇ 10-ാം ക്ലാസ്, പ്ലസ് ടു പൂർത്തിയാക്കിയ കുട്ടികളെ സ്റ്റുഡൻറ്സ് ഇന്ത്യ ജുബൈൽ ഘടകം അനുമോദിച്ചപ്പോൾ
ജുബൈൽ: സി.ബി.എസ്.ഇ 10-ാം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്റ്റുഡൻറ്സ് ഇന്ത്യ ജുബൈൽ ഘടകം അനുമോദിച്ചു. ജുബൈൽ സ്പൈസ് റെസ്റ്റോറൻറിൽ സംഘടിപ്പിച്ച വിദ്യാർഥി സംഗമത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഹിലാൽ മലൂകിെൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ പുതുതായി എത്തിയ അംഗങ്ങൾക്ക് സ്വീകരണം നൽകി.
ശർഫ റംസി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. ‘വഹ്മ് - മിഥ്യകൾ ഭേദിക്കുക’ എന്ന ശീർഷകത്തിൽ സഫയർ മുഹമ്മദ് നയിച്ച സെഷൻ ഏറെ ശ്രദ്ധേയമായി. വിദ്യാർഥികളുടെ ചിന്തകളെ ഉത്തേജിപ്പിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾ തങ്ങളുടെ പഠനാനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. തനിമ സോണൽ പ്രസിഡൻറ് മുഹമ്മദലി തളിക്കുളം, സെക്രട്ടറി ഷിഹാബുദീൻ തിരൂരങ്ങാടി, ഷെനു ഹഷീർ, രഹ്ന സഫയർ, സഫിയ ഷെഫിൻ, സമീന മലുക്, ശബിന ജബീർ, ആയിഷ സഫയർ, റിയാസ് മണക്കാട് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫാത്തിമ സഫയർ പരിപാടിയുടെ അവതാരകയായിരുന്നു. അമീന റിയാസ് സ്വാഗതവും ഇഹ്സാൻ ഷെഫിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

