Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി വിദ്യാർഥിനി...

മലയാളി വിദ്യാർഥിനി അഫ്രീൻ നിസാം  ‘സ്​റ്റുഡൻറ്​ ആർട്ടിസ്​റ്റ്​ ഓഫ് ദ ഇയർ’

text_fields
bookmark_border
മലയാളി വിദ്യാർഥിനി അഫ്രീൻ നിസാം  ‘സ്​റ്റുഡൻറ്​ ആർട്ടിസ്​റ്റ്​ ഓഫ് ദ ഇയർ’
cancel

അബൂദബി: ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ റാസൽഖൈമയിൽ നടന്ന ഫൈൻ ആർട്സ്​ ഫെസ്​റ്റിവലിൽ സ്​റ്റുഡൻറ്​ ആർട്ടിസ്​റ്റ്​ ഓഫ് ദ ഇയർ ആയി അബൂദബി ഇന്ത്യൻ സ്കൂൾ ഗ്രേഡ് പത്ത് വിദ്യാർഥിനി അഫ്രീൻ നിസാമിനെ തെരഞ്ഞെടുത്തു. ബ്ലാക്ക് ബ്യൂട്ടി വിഭാഗത്തിലെ പെയിൻറിങ്ങിനാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രകാരന്മാരിൽനിന്ന്​ അഫ്രീൻ നിസാമിന് ഒന്നാം സ്ഥാനം ലഭിച്ചത്. തിരുവനന്തപുരം മണക്കാട് സ്വദേശി നിസാമി​​​​െൻറയും സനൂജയുടേയും മകളാണ് അഫ്രീൻ.

ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രകാരന്മാരുടെ ചിത്രങ്ങൾ മാർച്ച് രണ്ട് വരെ റാസൽഖൈമ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. 
വിഷ്വൽ ആർട്, പെയിൻറിങ്​, ഫോട്ടോഗ്രഫി തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു ഫൈൻ ആർട്സ്​ ഫെസ്​റ്റിവൽ സംഘടിപ്പിച്ചത്. യു.എ.ഇ സാംസ്​കാരിക^വൈജ്ഞാനിക വികസന മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽ കഅബി സമ്മാനം വിതരണം ചെയ്തു. ശൈഖ ഹംന അൽ ഖാസിമി ചടങ്ങിൽ സംബന്ധിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsstudent artist
News Summary - student artist-saudi-gulf news
Next Story