Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​നി​ത​ക​ൾ...

വ​നി​ത​ക​ൾ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള സം​ഘ​ടി​ത പോ​രാ​ട്ടം തു​ട​ര​ണം -ന​വോ​ദ​യ കു​ടും​ബ​വേ​ദി

text_fields
bookmark_border
ന​വോ​ദ​യ കു​ടും​ബ​വേ​ദി
cancel
camera_alt

ന​വോ​ദ​യ കു​ടും​ബ​വേ​ദി കു​ടും​ബ​സം​ഗ​മ​വും വ​നി​താ ദി​നാ​ച​ര​ണ​വും ശ​ബാ​ന പ​ർ​വീ​ൺ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​: ന​വോ​ദ​യ കു​ടും​ബ​വേ​ദി സം​ഘ​ടി​പ്പി​ച്ച വ​നി​താ​ദി​നാ​ച​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും റി​യാ​ദ്​ മോ​ഡേ​ൺ മി​ഡി​ൽ ഈ​സ്​​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശ​ബാ​ന പ​ർ​വീ​ൺ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ലൂ​ടെ​യും സാ​മ്പ​ത്തി​ക സ്വാ​ശ്ര​യ​ത്തി​ലൂ​ടെ​യും മാ​ത്ര​മേ സ്ത്രീ​ക​ൾ​ക്ക് സാ​മൂ​ഹി​ക പു​രോ​ഗ​തി കൈ​വ​രി​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

വി​ദ്യാ​സ​മ്പ​ന്ന​യാ​യ സ്ത്രീ​യി​ലൂ​ടെ മാ​ത്ര​മേ സാ​മൂ​ഹി​ക പു​രോ​ഗ​തി സാ​ധ്യ​മാ​കൂ. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് അ​നു​ഭ​വ​ങ്ങ​ൾ ക​രു​ത്തു​റ്റ​താ​ക്കി കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ സ്ത്രീ​ക​ൾ അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്ത​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ റാ​ണി ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്‍ജു ഷാ​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​തി​ര ഗോ​പ​ൻ വ​നി​താ​ദി​ന സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ചു. കു​ടും​ബ​ങ്ങ​ളി​ലേ​ക്കു​പോ​ലും ക​ട​ന്നു​വ​രു​ന്ന ഫാ​ഷി​സ്​​റ്റ്​ വ​ർ​ഗീ​യ ആ​ശ​യ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ്ത്രീ​ക​ൾ രാ​ഷ്​​ട്രീ​യ ശ​ക്തി​യാ​ർ​ജ്ജി​ക്ക​ണ​മെ​ന്ന് ആ​തി​ര പ​റ​ഞ്ഞു. സൗ​ദി ദേ​ശീ​യ ബാ​ഡ്‌​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ ഖ​ദീ​ജ നി​സ്സ​യെ​യും ക​ലാ​കാ​രി​യും എ​ഴു​ത്തു​കാ​രി​യും മി​സ് കേ​ര​ള മ​ത്സ​ര​ത്തി​ൽ മി​സ് ടാ​ല​ൻ​റ​ഡ് കേ​ര​ള 2023 ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രീ​ഷ്മ ജോ​യി​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ന​വോ​ദ​യ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, കു​മ്മി​ൾ സു​ധീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യോ​ഗാ​ന​ന്ത​രം ഗോ​പ​ൻ എ​സ്. കൊ​ല്ലം സം​വി​ധാ​നം ചെ​യ്ത സ​വാ​ക്ക് വെ​ബ്‌​സീ​രി​സ്‌ സി​നി​മ ഒ​ന്നും ര​ണ്ടും ഭാ​ഗ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് വൈ​ദേ​ഹി നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​വും റോ​ക്ക് സ്​​റ്റാ​ർ ടീം ​അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും, സീ​ന ധ​നീ​ഷ്, ആ​ഷ്‌​ലി​ൻ ഫാ​ത്തി​മ ഷാ​ജു, ഹാ​യ്യി​ൻ ഷ​ഹീ​ൻ എ​ന്നി​വ​രു​ടെ നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - struggle for women's rights should continue - Navodaya Kudumbavedhi
Next Story