'ഫാസിസ്റ്റു ഭരണകൂടത്തോട് സന്ധിയില്ലാ സമരം തുടരും'
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം പരിപാടിയിൽ നാസർ പട്ടാമ്പി സംസാരിക്കുന്നു
ദമ്മാം: ഫാസിസ്റ്റു ഭരണകൂടത്തോട് സന്ധിയില്ലാ സമരം കൂടുതൽ കരുത്തോടെ തുടരുകതന്നെ ചെയ്യുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി നാസർ പട്ടാമ്പി പറഞ്ഞു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ 13ാം സ്ഥാപകദിനത്തിൽ ദമ്മാം ഈസ്റ്റ്, സിറ്റി ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേക്ക് മുറിച്ചും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും പ്രവർത്തകർ ആഘോഷിച്ചു. സ്റ്റേറ്റ് സെക്രട്ടറി മൻസൂർ ആലംകോട് അധ്യക്ഷത വഹിച്ചു. സുബൈർ നാറാത്ത്, സൈനൂട്ടി എടപ്പാൾ എന്നിവർ സംസാരിച്ചു. നസീർ, ഹനീഫ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

