Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​പ്പാ​നി​ൽ ശ​ക്ത​മാ​യ...

ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റ്; ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​ൻ മ​ന്ത്രാ​ല​യ​ത്തിന്‍റെ നി​ർ​ദേ​ശം

text_fields
bookmark_border
ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റ്; ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​ൻ മ​ന്ത്രാ​ല​യ​ത്തിന്‍റെ നി​ർ​ദേ​ശം
cancel
camera_alt

പ്രതീകാത്മക ചിത്രം

റി​യാ​ദ്: ജ​പ്പാ​നി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നും ചു​ഴ​ലി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന്, അ​വി​ടെ​യു​ള്ള സൗ​ദി പൗ​ര​ന്മാ​രോ​ടും പു​തു​താ​യി എ​ത്തു​ന്ന​വ​രോ​ടും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ജ​പ്പാ​നി​ലെ സൗ​ദി അ​റേ​ബ്യ​ൻ എം​ബ​സി നി​ർ​ദ്ദേ​ശി​ച്ചു. പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ജ​പ്പാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും ക​ന​ത്ത മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന ഔ​ദ്യോ​ഗി​ക കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എം​ബ​സി​യു​ടെ ഈ ​അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​ൻ ജ​പ്പാ​നി​ലെ സൗ​ദി പൗ​ര​ന്മാ​രോ​ട് എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്തെ​ങ്കി​ലും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സൗ​ദി സി​റ്റി​സ​ൺ​സ് അ​ഫ​യേ​ഴ്സ് ഡെ​സ്കി​ലോ എം​ബ​സി ന​മ്പ​റി​ലോ ഉ​ട​ൻ ബ​ന്ധ​പ്പെ​ട​ണം.

നി​ല​വി​ൽ ഒ​കി​നാ​വ പ്ര​വി​ശ്യ​യി​ൽ ആ​ഞ്ഞ​ടി​ച്ച 'ജം​ഗ്മി' ചു​ഴ​ലി​ക്കാ​റ്റി​ൽ ഒ​മ്പ​ത് പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ചു​ഴ​ലി​ക്കാ​റ്റ് ഇ​പ്പോ​ൾ ജ​പ്പാ​െൻറ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദ്വീ​പാ​യ ക്യൂ​ഷു ല​ക്ഷ്യ​മാ​ക്കി വ​ട​ക്കോ​ട്ട് നീ​ങ്ങു​ക​യാ​ണ്. ജ​പ്പാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​െൻറ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ക​ഗോ​ഷി​മ, ഒ​കി​നാ​വ പ്ര​വി​ശ്യ​ക​ളി​ലാ​യി ഏ​ക​ദേ​ശം 48,000-ത്തോ​ളം വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ്ണ​മാ​യി വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ക്യൂ​ഷു​വി​ലേ​ക്കും അ​വി​ടെ​നി​ന്നു​മു​ള്ള സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ മു​ന്നൂ​റി​ല​ധി​കം വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് ഇ​തു​വ​രെ റ​ദ്ദാ​ക്കി​യ​ത്.

ശ​ക്ത​മാ​യ കാ​റ്റും ക​ന​ത്ത മ​ഴ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം, ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര​ൽ എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും, പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജ​പ്പാ​ൻ അ​ധി​കൃ​ത​ർ ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanTyphoonSaudi ArabiaSaudi Arabia News
News Summary - Strong typhoon in Japan; Saudi Arabian Ministry advises to be vigilant
Next Story