മക്ക പ്രവിശ്യയിൽ അതിശക്തമായ പൊടിക്കാറ്റ്
text_fieldsവ്യാഴാഴ്ച വൈകീട്ട് ജിദ്ദയിൽ പൊടിക്കാറ്റ് ആഞ്ഞുവീശിയപ്പോൾ
ജിദ്ദ: വ്യാഴാഴ്ച വൈകീട്ട് മക്ക പ്രവിശ്യയിൽ അതിശക്തമായ പൊടിക്കാറ്റ് വീശി. ജിദ്ദ അടക്കം മക്ക പ്രവിശ്യയുടെ വിവിധ മേഖലകളിൽ വൈകീട്ട് ആറോടെയാണ് പൊടിക്കാറ്റ് ആഞ്ഞുവീശിയത്. വാഹനമോടിക്കുന്നവരിൽ മുൻക്കാഴ്ചക്ക് പ്രയാസം നേരിട്ടതിനാൽ പൊടിക്കാറ്റ് വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. പൊടിക്കാറ്റിനൊപ്പം ആലിപ്പഴ വർഷത്തിനും മഴക്കും സാധ്യതയുണ്ടെന്നും കടലോരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും നേരത്തേ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
കഠിനമായ ചൂടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മക്ക പ്രവിശ്യയിൽ അനുഭവപ്പെട്ടിരുന്നത്. മക്ക, ജിദ്ദ പ്രദേശങ്ങൾ കാലാവസ്ഥ മാറ്റത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയാണ് ഇന്നലെ ആഞ്ഞുവീശിയ പൊടിക്കാറ്റും ഇന്ന് മുതൽ മഴ ഉണ്ടാവുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പും എന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

