Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്ത്രീകൾക്കും...

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അക്രമങ്ങൾ തടയാൻ ശക്തമായ നിയമനിർമാണം വേണം–എം.ജി.എം. റിയാദ്

text_fields
bookmark_border
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അക്രമങ്ങൾ തടയാൻ ശക്തമായ നിയമനിർമാണം വേണം–എം.ജി.എം. റിയാദ്
cancel
camera_alt

സഫിയ സിദ്ദീഖ്, ജംഷീദ സാജിദ്, നൗഷില ഹബീബ്, നൗഫിദ അഷ്‌റഫ് 

റിയാദ്: രാജ്യത്ത് സമൂഹത്തിലെ ദുർബല വിഭാഗങ്ങളിലെ പ്രത്യേകിച്ചും ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ പീഡനങ്ങൾ വർധിച്ചുവരുന്നത് തടയാൻ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്നും ഹാഥറസ് മുതൽ പാലത്തായി വരെയുള്ള സംഭവങ്ങളിൽ ഇരകളുടെ കൂടെ നിൽക്കേണ്ട ഭരണകൂടങ്ങൾ വേട്ടക്കാരോടൊപ്പം ചേർന്നുനിൽക്കുന്ന ദുരവസ്ഥയാണെന്നും പീഡനങ്ങൾ​െക്കതിരായി ശക്തമായ നിയമനിർമാണം നടത്തണമെന്നും എം.ജി.എം റിയാദ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

സൗദി ഇന്ത്യൻ ഇസ്​ലാഹി സെൻററിനു കീഴിൽ പ്രവർത്തിക്കുന്ന എം.ജി.എം, മെംബർഷിപ്​ കാമ്പയിൻ പൂർത്തീകരിച്ച് അ​ടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സഫിയ സിദ്ദീഖ് (ഉപദേശക സമിതി ചെയർപേഴ്‌സൻ), ജംഷീദ സാജിദ് (പ്രസി), നൗഷില ഹബീബ് (ജന. സെക്ര), നൗഫിദ അഷ്‌റഫ് (ട്രഷ), നുസ്രത്ത് നൗഷാദ്, ആയിഷ ടീച്ചർ (വൈ. പ്രസി), നബീല റിയാസ്, ഫർഹാന ഷമീൽ (സെക്ര), ഷാഹിന കബീർ, ഡോ. റഫ, നസീന നൗഫൽ, നിബാന ശിഹാബ്, സാബിറ ഫസൽ (എക്സിക്യൂട്ടിവ് അംഗങ്ങൾ). ഇസ്​ലാഹി സെൻറർ ഭാരവാഹികൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഷ്‌റഫ് മരുത ഉദ്‌ബോധനപ്രസംഗം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
Next Story