Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വരും...

സൗദിയിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത

text_fields
bookmark_border
സൗദിയിൽ വരും ദിവസങ്ങളിൽ   ശക്തമായ പൊടിക്കാറ്റിന് സാധ്യത
cancel

ജി​ദ്ദ: വ​രും ദി​വ​സ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് തു​ട​രു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​ജ്യ​ത്തി​െൻറ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ല​വി​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ റി​യാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ ചൂ​ട് ക​ഠി​ന​മാ​യി തു​ട​രു​ക​യാ​ണ്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലാ​ണ് നി​ല​വി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

ചി​ല​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത ചൂ​ടി​നൊ​പ്പം ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റും വീ​ശി​യ​ടി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, വ​രും ദി​വ​സ​ങ്ങ​ളി​ൽ ജി​സാ​ൻ, അ​സീ​ർ, അ​ൽ ബ​ഹ, മ​ക്ക എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം മി​ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്രം പ്ര​വ​ചി​ക്കു​ന്നു. ത​ബൂ​ക്ക്, അ​ൽ ജൗ​ഫ്, ഹാ​ഇ​ൽ, അ​ൽ ഖ​സീം, മ​ദീ​ന, മ​ക്ക എ​ന്നീ പ്ര​വി​ശ്യ​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റ് ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ജി​സാ​നി​ലേ​ക്കു​ള്ള തീ​ര​ദേ​ശ പാ​ത​ക​ളെ​യും പൊ​ടി​ക്കാ​റ്റ് കാ​ര്യ​മാ​യി ബാ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ക​ന​ത്ത ചൂ​ടി​നെ​യും പൊ​ടി​ക്കാ​റ്റി​നെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രോ​ട് നി​ർ​ദേ​ശി​ച്ചു. പൊ​ടി​ക്കാ​റ്റ് വീ​ശി​യ​ടി​ക്കു​ന്ന ഹൈ​വേ​ക​ളി​ൽ ദൃ​ശ്യ​പ​ര​ത വ​ള​രെ കു​റ​വാ​യി​രി​ക്കു​മെ​ന്ന​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

രാ​ജ്യ​ത്തി​െൻറ തെ​ക്ക​ൻ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജൂ​ൺ അ​വ​സാ​നം മു​ത​ൽ ഓ​ഗ​സ്റ്റ് പ​കു​തി വ​രെ പൊ​ടി​ക്കാ​റ്റ് നീ​ണ്ടു​നി​ൽ​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​യ ഒ​രു പ്ര​തി​ഭാ​സ​മാ​ണെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം വ​ക്താ​വ് ഹു​സൈ​ൻ അ​ൽ ഖ​ഹ്താ​നി വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി. 'എ​ക്സ്' പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ച​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​യ്ക്കു​ന്ന ഇ​ത്ത​രം ശ​ക്ത​മാ​യ കാ​റ്റു​ക​ൾ പ്ര​കൃ​തി​യു​ടെ ത​ന്നെ ഒ​രു പ്ര​ക്രി​യ​യാ​ണ്. ചി​ല കാ​ർ​ഷി​ക സീ​സ​ണു​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​നൊ​പ്പം, പൂ​മ്പൊ​ടി​യു​ടെ സ​ഞ്ചാ​ര​ത്തി​നും വി​ത്തു​ക​ളു​ടെ വ​ള​പ്ര​യോ​ഗ​ത്തി​നും ആ​വ​ശ്യ​മാ​യ ഒ​ന്നാ​യ​തി​നാ​ൽ പൊ​ടി​ക്കാ​റ്റി​െൻറ ഈ​യൊ​രു പോ​സി​റ്റീ​വ് വ​ശം കൂ​ടി സ​മൂ​ഹം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം ത​െൻറ സ​ന്ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​ക്ക മേ​ഖ​ല മു​ത​ൽ ജി​സാ​ൻ പ്ര​വി​ശ്യ വ​രെ​യു​ള്ള തീ​ര​ദേ​ശ പാ​ത​ക​ളെ​യാ​ണ് ഈ ​കാ​ലാ​വ​സ്ഥാ പ്ര​തി​ഭാ​സം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​െൻറ മ​ക്ക ബ്രാ​ഞ്ച് ഡ​യ​റ​ക്ട​ർ ഹി​ലാ​ൽ അ​ൽ അ​യാ​ഫി​യും സ്ഥി​രീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlertsaudiarabiaStrong dust storm
News Summary - Strong Dust Storm Likely in Saudi Arabia in Coming Days
Next Story