ബിനാമി ഇടപാടുകൾ തടയാൻ സ്ഥാപനങ്ങൾക്കുള്ള വ്യവസ്ഥകൾ കർശനമാക്കുന്നു
text_fieldsറിയാദ്: വാണിജ്യ ബിനാമി ഇടപാടുകൾ തടയുന്നതിന് സ്ഥാപനങ്ങൾക്കുള്ള വ്യവസ്ഥകൾ കർശനമാക്കുന്നു. ഗവൺമെന്റ് ഏജൻസികൾ അംഗീകരിച്ചിട്ടുള്ള വിപണി വ്യവസ്ഥകൾ വാണിജ്യ സ്ഥാപനങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് വാണിജ്യ ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള ദേശീയ പ്രോഗ്രാം ഊന്നിപ്പറഞ്ഞു. സ്ഥാപനങ്ങൾ പാലിക്കേണ്ട കാര്യങ്ങൾ പ്രോഗ്രാം വിശദീകരിക്കുകയും ചെയ്തു.
ആവശ്യമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾക്കായി അപ്ഡേറ്റ് ചെയ്ത വാണിജ്യ രജിസ്റ്റർ (സിജ്ൽ തിജാരി) ഉണ്ടായിരിക്കണം, സ്ഥാപനത്തിനായി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുകയും അതിന്റെ ഇടപാടുകൾക്ക് വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക, ബിസിനസ്സ് പ്രവർത്തനങ്ങൾക്കുള്ള ലൈസൻസുകൾ കൃത്യസമയത്ത് പുതുക്കുകയും അതുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക എന്നിവ പ്രധാനപ്പെട്ടവ ആണെന്ന് പ്രോഗ്രാം വ്യക്തമാക്കി.
കൂടാതെ, വേതന സംരക്ഷണ പ്രോഗ്രാമിൽ സ്ഥാപനം രജിസ്റ്റർ ചെയ്യുകയും തൊഴിലാളികളുടെ വേതന വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക, എല്ലാ തൊഴിലാളികളുടെയും കരാറുകൾ ഇലക്ട്രോണിക് രീതിയിൽ സാക്ഷ്യപ്പെടുത്തുക, അനധികൃത തൊഴിലാളികളെ ജോലിക്ക് വരാതിരിക്കുക, സ്ഥാപനത്തിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും കൃത്യമായി രേഖപ്പെടുത്താൻ ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുക, സ്വദേശികളാത്ത വ്യക്തിക്ക് സ്ഥാപനത്തിൽ പൂർണ്ണമായതോ സ്വതന്ത്രമായോ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളോ അധികാരമോ നൽകാതിരിക്കുക, ഇലക്ട്രോണിക് പേയ്മെന്റ് മാർഗ്ഗങ്ങൾ നൽകുക, ഇലക്ട്രോണിക് രീതിയിൽ ഇൻവോയ്സുകൾ ഇഷ്യൂ ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുക, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടിങ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ നേടിയെടുക്കുകയും അതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും രേഖപ്പെടുത്തുകയും ചെയ്യുക, സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും കർശനമായി പാലിക്കുക എന്നിവയും പ്രോഗ്രാം കർശനമായി നിർബിനാമി ഇടപാടുകൾ തടയാൻ സ്ഥാപനങ്ങൾക്കുള്ള വ്യവസ്ഥകൾ കർശനമാക്കുന്നു.

