റിയാദ് വിമാനത്താവളത്തിൽ കർശന നിയന്ത്രണം; യാത്ര പുറപ്പെടും മുമ്പ് എയർലൈൻ അധികൃതരുമായി ബന്ധപ്പെടണമെന്ന് നിർദേശം
text_fieldsറിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം (ഫയൽ )
റിയാദ്: ഹൂതി ആക്രമണത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ റിയാദ് കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനത്തിന്റെ നിലവിലെ സ്ഥിതി (ഫ്ലൈറ്റ് സ്റ്റാറ്റസ്) ഉറപ്പാക്കണമെന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ ശനിയാഴ്ച യാത്രക്കാരോട് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 10 ന് പുറപ്പെടുവിച്ച യാത്രാ നിർദ്ദേശത്തിൽ വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് എയർലൈനുകളിൽ നിന്ന് വിമാന സമയക്രമം പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ എടുത്തുപറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

