Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഓഫറുകൾ...

സൗദിയിൽ ഓഫറുകൾ പ്രഖ്യാപിക്കാൻ കർശന വ്യവസ്ഥ; സ്ഥാപനങ്ങൾക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധം

text_fields
bookmark_border
സൗദിയിൽ ഓഫറുകൾ പ്രഖ്യാപിക്കാൻ കർശന വ്യവസ്ഥ; സ്ഥാപനങ്ങൾക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധം
cancel

ജി​ദ്ദ: വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ സ്​​റ്റോ​റു​ക​ളും ഓ​ഫ​റു​ക​ളും ഡി​സ്കൗ​ണ്ടു​ക​ളും പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് നി​ർ​ബ​ന്ധ​മാ​യും ഔ​ദ്യോ​ഗി​ക ലൈ​സ​ൻ​സ് നേ​ടി​യി​രി​ക്ക​ണ​മെ​ന്ന് സൗ​ദി വാ​ണി​ജ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​നു​വ​ദി​ച്ച ലൈ​സ​ൻ​സ് നേ​രി​ട്ടു​ള്ള സ്​​റ്റോ​റു​ക​ളി​ൽ വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന രീ​തി​യി​ലും, ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ബാ​ർ​കോ​ഡ് സ​ഹി​ത​വും പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​താ​ണ്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​ബാ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്ത് ഓ​ഫ​റി​െൻറ സാ​ധു​ത​യും അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളും നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കും. യ​ഥാ​ർ​ത്ഥ ഡി​സ്കൗ​ണ്ട് ശ​ത​മാ​നം അ​റി​യു​ക, ഓ​ഫ​റി​ന് മു​മ്പും ശേ​ഷ​വു​മു​ള്ള വി​ല ലേ​ബ​ലി​ൽ വ്യ​ക്ത​മാ​യി കാ​ണു​ക, കൃ​ത്രി​മ ഡി​സ്കൗ​ണ്ടു​ക​ളോ ത​ട്ടി​പ്പു​ക​ളോ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ഉ​പ​ഭോ​ക്താ​വി​െൻറ പ്ര​ധാ​ന അ​വ​കാ​ശ​ങ്ങ​ളാ​ണ്.

പ്ര​മോ​ഷ​ന​ൽ ഓ​ഫ​റു​ക​ളോ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളോ മാ​ത്രം വാ​ങ്ങാ​ൻ ഉ​പ​ഭോ​ക്താ​വി​നെ നി​ർ​ബ​ന്ധി​ക്കാ​തെ, ആ​വ​ശ്യ​മു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യി തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണം. കൂ​ടാ​തെ, ഓ​ഫ​ർ കാ​ല​യ​ള​വി​ലും നി​ർ​മ്മാ​താ​ക്ക​ളു​ടെ വാ​റ​ൻ​റി ഉ​റ​പ്പു​ന​ൽ​കാ​നും റി​ട്ടേ​ൺ, എ​ക്സ്ചേ​ഞ്ച് പോ​ളി​സി​ക​ളും ഇ-​കോ​മേ​ഴ്സ് പ​ര​സ്യ നി​ബ​ന്ധ​ന​ക​ളും കൃ​ത്യ​മാ​യി പാ​ലി​ക്കാ​നും സ്ഥാ​പ​ന​ങ്ങ​ൾ ബാ​ധ്യ​സ്ഥ​രാ​ണ്.

ലൈ​സ​ൻ​സി​നാ​യി sales.mc.gov.sa എ​ന്ന പ്ലാ​റ്റ്‌​ഫോം വ​ഴി സ്​​റ്റോ​റി​െൻറ പേ​രും വി​ലാ​സ​വും, ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​ട്ടി​ക, ഓ​ഫ​ർ കാ​ലാ​വ​ധി​യും തീ​യ​തി​ക​ളും, ഡി​സ്കൗ​ണ്ട് ശ​ത​മാ​നം എ​ന്നീ നാ​ല് വി​വ​ര​ങ്ങ​ളാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വാ​ണി​ജ്യ ത​ട്ടി​പ്പ് വി​രു​ദ്ധ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 18 അ​നു​സ​രി​ച്ച് ഡി​സ്കൗ​ണ്ട് ആ​രം​ഭി​ക്കു​ന്ന​തി​ന് 15 ദി​വ​സം മു​മ്പ് പ​ര​സ്യം ന​ൽ​കാ​ൻ പാ​ടി​ല്ല. ഓ​ഫ​റു​ക​ളി​ൽ എ​ന്തെ​ങ്കി​ലും ലം​ഘ​ന​ങ്ങ​ളോ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 1900 എ​ന്ന ന​മ്പ​റി​ലോ mc.gov.sa എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യോ മ​ന്ത്രാ​ല​യ​ത്തി​ന് പ​രാ​തി ന​ൽ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:licenseinstitutionsMandatorysaudiarabiaSaudi Arabia
News Summary - Strict conditions for announcing offers in Saudi Arabia; Official license mandatory for institutions
Next Story