Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ് സീ​സ​ണി​ൽ...

ഹ​ജ്ജ് സീ​സ​ണി​ൽ അ​ന​ധി​കൃ​ത ഭ​ക്ഷ​ണ നി​ർ​മാ​ണ​ത്തി​നും സം​ഭ​ര​ണ​ത്തി​നും ക​ർ​ശ​ന വി​ല​ക്ക്

text_fields
bookmark_border
ഹ​ജ്ജ് സീ​സ​ണി​ൽ അ​ന​ധി​കൃ​ത ഭ​ക്ഷ​ണ   നി​ർ​മാ​ണ​ത്തി​നും സം​ഭ​ര​ണ​ത്തി​നും ക​ർ​ശ​ന വി​ല​ക്ക്
cancel

റി​യാ​ദ്: ഹ​ജ്ജ് തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി. ഔ​ദ്യോ​ഗി​ക ലൈ​സ​ൻ​സു​ക​ൾ ഇ​ല്ലാ​തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​തോ സം​ഭ​രി​ക്കു​ന്ന​തോ ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് അ​തോ​റി​റ്റി ഫാ​ക്ട​റി​ക​ൾ​ക്കും ഗോ​ഡൗ​ണു​ക​ൾ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​ണ് ഈ ​നീ​ക്കം. തീ​ർ​ഥാ​ട​ക​ർ​ക്ക് ല​ഭ്യ​മാ​കു​ന്ന ഭ​ക്ഷ​ണ​ത്തി​െൻറ​യും മ​രു​ന്നു​ക​ളു​ടെ​യും സു​ര​ക്ഷ അ​തോ​റി​റ്റി​യു​ടെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​ക്ക് പു​റ​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ട്ട​തോ അ​ട​ച്ചു​പൂ​ട്ടി​യ​തോ ആ​യ സ്ഥാ​പ​ന​ങ്ങ​ൾ, നി​ശ്ചി​ത നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് അ​തോ​റി​റ്റി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി ല​ഭി​ച്ച ശേ​ഷം മാ​ത്ര​മെ പു​നഃ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ പാ​ടു​ള്ളൂ. കൂ​ടാ​തെ, നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​ണ്.

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കു​റ്റ​ക്കാ​ർ​ക്ക് പ​ര​മാ​വ​ധി പ​ത്ത് ദ​ശ​ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യോ, പ​ത്ത് വ​ർ​ഷം വ​രെ ത​ട​വോ അ​ല്ലെ​ങ്കി​ൽ ഇ​വ ര​ണ്ടു​മോ ശി​ക്ഷ​യാ​യി ല​ഭി​ക്കാം.

ഇ​തി​ന് പു​റ​മെ, കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് 180 ദി​വ​സം വ​രെ ഭ​ക്ഷ്യ സം​ബ​ന്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് സ്ഥി​ര​മാ​യി റ​ദ്ദാ​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം വ​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യാ​നോ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് വി​പ​ണി​യി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യും ഗു​ണ​നി​ല​വാ​ര​വും വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ൾ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​തോ​റി​റ്റി അ​ഭ്യ​ർ​ഥി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 19999 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsBanIllegal
News Summary - Strict ban on illegal food production and storage during the Hajj season
Next Story