Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി

text_fields
bookmark_border
നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി
cancel

റി​യാ​ദ്: രാ​ജ്യ​ത്തെ താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​വ​രു​ന്ന സം​യു​ക്ത ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ 15,000-ത്തി​ല​ധി​കം പേ​ർ പി​ടി​യി​ലാ​യി. രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​കെ 15,458 നി​യ​മ​ലം​ഘ​ക​രാ​ണ് പി​ടി​യി​ലാ​യ​ത്.

താ​മ​സ നി​യ​മ​ലം​ഘ​ന​ത്തി​ന്​ 8,440 പേ​ർ, അ​തി​ർ​ത്തി സു​ര​ക്ഷാ നി​യ​മ​ലം​ഘ​ന​ത്തി​ന്​ 4,054 പേ​ർ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന്​ 2,964 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. അ​തി​ർ​ത്തി ക​ട​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച 1,600 പേ​രെ​യും സു​ര​ക്ഷാ സേ​ന പി​ടി​കൂ​ടി. ഇ​തി​ൽ 60 ശ​ത​മാ​നം പേ​ർ ഇ​ത്യോ​പ്യ​ക്കാ​രും, 39 ശ​ത​മാ​നം പേ​ർ യെ​മ​നി​ക​ളും, ഒ​രു ശ​ത​മാ​നം മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്. നി​യ​മ​വി​രു​ദ്ധ​മാ​യി അ​തി​ർ​ത്തി ക​ട​ന്ന് പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച 47 പേ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ക​ർ​ക്ക് താ​മ​സം, ജോ​ലി, യാ​ത്രാ​സൗ​ക​ര്യം എ​ന്നി​വ ന​ൽ​കി​യ​തി​നും ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച​തി​നും 30 പേ​രെ അ​ധി​കൃ​ത​ർ അ​റ​സ്​​റ്റ്​ ചെ​യ്തു.

നി​ല​വി​ൽ 40,184 നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​ൽ 35,861 പു​രു​ഷ​ന്മാ​രും 4,323 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. യാ​ത്രാ രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ന്ന​തി​നാ​യി 22,942 പേ​രെ അ​ത​ത് രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. ടി​ക്ക​റ്റ് ബു​ക്കി​ങ്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ 11,221 പേ​രെ കൈ​മാ​റി. ഇ​തി​നോ​ട​കം 7,392 നി​യ​മ​ലം​ഘ​ക​രെ സൗ​ദി​യി​ൽ നി​ന്നും നാ​ടു​ക​ട​ത്തി. അ​തി​ർ​ത്തി സു​ര​ക്ഷാ നി​യ​മ​ലം​ഘ​ക​ർ​ക്ക് ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള സ​ഹാ​യം ന​ൽ​കു​ന്ന​വ​ർ​ക്ക് ക​ഠി​ന​മാ​യ ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​യ​മ​ലം​ഘ​ക​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ക​യോ, അ​വ​ർ​ക്ക് താ​മ​സ-​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യോ ചെ​യ്യു​ന്ന​ത് 15 വ​ർ​ഷം വ​രെ ത​ട​വും 10 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. കൂ​ടാ​തെ, ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളും താ​മ​സ​സ്ഥ​ല​ങ്ങ​ളും ക​ണ്ടു​കെ​ട്ടു​ക​യും കു​റ്റ​വാ​ളി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Strict action against violators
Next Story