Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ തൊഴിൽ...

സൗദിയിൽ തൊഴിൽ നിയമലംഘനങ്ങൾക്കുള്ള പിഴ ശിക്ഷകൾ പരിഷ്കരിച്ചു; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

text_fields
bookmark_border
സൗദിയിൽ തൊഴിൽ നിയമലംഘനങ്ങൾക്കുള്ള പിഴ ശിക്ഷകൾ പരിഷ്കരിച്ചു; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
cancel

റിയാദ്: സൗദി അറേബ്യയിലെ തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി തൊഴിൽ ലംഘനങ്ങളും അവയ്ക്കുള്ള പിഴകളും പരിഷ്കരിച്ചുകൊണ്ട് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽ-രാജ്‌ഹി ഉത്തരവിട്ടു.

പുതിയ ഭേദഗതികൾ പ്രകാരം നിയമലംഘനങ്ങളെ വിവിധ തൊഴിൽ മേഖലകൾക്ക് അനുസൃതമായി തരംതിരിക്കുകയും ശിക്ഷാ നടപടികൾ കൂടുതൽ വ്യക്തമാക്കുകയും ചെയ്തു.

മുമ്പ്​ പൊതുവായ ഒരു പട്ടികയിലായിരുന്ന ലംഘനങ്ങളെ ഇപ്പോൾ പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾ, ഖനനം, നിർമാണ മേഖല, റിക്രൂട്ട്‌മെൻറ്​ ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് ഇനി മുതൽ പ്രത്യേകമായ പിഴ ശിക്ഷകളായിരിക്കും ലഭിക്കുക. ലൈസൻസില്ലാതെ റിക്രൂട്ട്‌മെൻറ്​ നടത്തുന്നവർക്കും വ്യാജ പരസ്യങ്ങൾ നൽകുന്നവർക്കുമെതിരെ നടപടി കർശനമാക്കി.

ചെറുകിട സ്ഥാപനങ്ങൾക്ക് അമിതഭാരം ഒഴിവാക്കുന്നതിനായി, സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം പരിഗണിച്ചായിരിക്കും പിഴത്തുക നിശ്ചയിക്കുക. എന്നാൽ വൻകിട സ്ഥാപനങ്ങൾ നിയമം ലംഘിച്ചാൽ കനത്ത പിഴ ഒടുക്കേണ്ടി വരും. സ്വദേശിവത്​കരണ (നിതാഖാത്) ചട്ടങ്ങൾ ലംഘിക്കുന്നവർക്കും അനധികൃത റിക്രൂട്ട്‌മെൻറ്​ നടത്തുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ശമ്പളം കൃത്യസമയത്ത് നൽകാതിരിക്കുക, ശരിയായ തൊഴിൽ കരാറില്ലാതെ ജോലി ചെയ്യിപ്പിക്കുക തുടങ്ങിയ ലംഘനങ്ങൾ പുതിയ പരിഷ്കാരത്തിലൂടെ തടയാനാകുമെന്ന് മന്ത്രാലയം കരുതുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിപണിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2025-ൽ തൊഴിൽ നിയമത്തിൽ വരുത്തിയ അടിസ്ഥാനപരമായ മാറ്റങ്ങളുടെ തുടർച്ചയായാണ് ഈ പിഴ പരിഷ്കരണം. പുതിയ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുമെന്നും കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തി​െൻറ വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PenaltiesSaudi ArabiaLabor law Violation
News Summary - Penalties for Labor Law Violations Revised in Saudi Arabia; Strict Action Against Offenders
Next Story